ഗോരഖ്പൂര്‍ ആശുപത്രിയിലെ ശിശു മരണങ്ങള്‍; വിമര്‍ശനവുമായി ശിവസേന

ഗോരഖ്പൂരിലെ ബിആര്ഡി മെഡിക്കല് കോളേജില് ഓക്സിജന് ലഭിക്കാതെ കുട്ടികള് മരിച്ച സംഭവത്തില് വിമര്ശനവുമായി ശിവസേന. കേന്ദ്ര, സംസ്ഥാന സര്ക്കാരുകളെയാണ് ശിവസേന വിമര്ശിച്ചത്. ഗോരഖ്പൂരില് നടന്നത് കൂട്ടക്കൊലയാണെന്ന് ശിവസേന പറഞ്ഞു. യോഗി ആദിത്യനാഥ് സര്ക്കാര് കാട്ടിയത് കുറ്റകരമായ അനാസ്ഥയാണ്. സ്വന്തം പാര്ട്ടി ഭരിക്കുന്ന സംസ്ഥാനമായതിനാല് കേന്ദ്രസര്ക്കാര് ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ശിവസേന വ്യക്തമാക്കി. പാര്ട്ടി മുഖപത്രമായ സാമ്നയിലാണ് വിമര്ശനങ്ങള് പ്രത്യക്ഷപ്പെട്ടത്.
 | 

ഗോരഖ്പൂര്‍ ആശുപത്രിയിലെ ശിശു മരണങ്ങള്‍; വിമര്‍ശനവുമായി ശിവസേന

ലക്‌നൗ: ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ശിവസേന. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയാണ് ശിവസേന വിമര്‍ശിച്ചത്. ഗോരഖ്പൂരില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് ശിവസേന പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കാട്ടിയത് കുറ്റകരമായ അനാസ്ഥയാണ്. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ശിവസേന വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഏതെങ്കിലുമാണ് ഉത്തര്‍ പ്രദേശില്‍ ഭരണത്തിലിരുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചാടിവീണേനെ. ഭാഗ്യത്തിന് ഗൊരഖ്പൂരില്‍ മരണം സംഭവിച്ചതായെങ്കിലും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. അല്ലെങ്കില്‍ കുട്ടികള്‍ ശ്വാസോച്ഛാസം നിര്‍ത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ചെങ്കോട്ടയില്‍ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗം കേള്‍ക്കുമ്പോള്‍ വീണ്ടും ശ്വസിച്ചു തുടങ്ങുമെന്ന് അവര്‍ പറഞ്ഞേനെയെന്നും സാമ്ന പരിഹസിച്ചു.

കുട്ടികള്‍ മരിച്ചത് ജപ്പാന്‍ ജ്വരവും മസ്തിഷ്‌ക ജ്വരവും ബാധിച്ചാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബാബ രാഘവ് ദാസ് ഹോസ്പിറ്റലില്‍ ഗവജാത ശിശുക്കള്‍ ഉള്‍പ്പെടെ 70 ലേറെ കുട്ടികളാണ് മരണപ്പെട്ടത്. 70 ലക്ഷത്തോളം രൂപ കുടിശിക നല്‍കാനുണ്ടായിരുന്നതിനാല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി സപ്ലൈ നിര്‍ത്തിവെച്ചിരുന്നു. ഓക്‌സിജന്‍ ലഭിക്കാതെയാണ് ഇത്രയും മരണങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ആശുപത്രിയില്‍ ഉണ്ടായത്.