ഇവിടെ മുട്ട ചുറ്റിക കൊണ്ട് അടിച്ചാലും പൊട്ടില്ല; സിയാച്ചിനില്‍ നിന്നുള്ള വൈറല്‍ വീഡിയോ കാണാം

സൈനികര്ക്കായി എത്തിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള് ഉറഞ്ഞ് കല്ലു പോലെയായിരിക്കുന്നുവെന്ന് മൂന്നു സൈനികര് വീഡിയോയില് കാണിക്കുന്നു.
 | 
ഇവിടെ മുട്ട ചുറ്റിക കൊണ്ട് അടിച്ചാലും പൊട്ടില്ല; സിയാച്ചിനില്‍ നിന്നുള്ള വൈറല്‍ വീഡിയോ കാണാം

സിയാച്ചിന്‍: മൈനസ് 70 ഡിഗ്രി വരെ തണുപ്പില്‍ ഇന്ത്യന്‍ സൈന്യം കാവല്‍ നില്‍ക്കുന്ന പ്രദേശമാണ് സിയാച്ചിന്‍. കുടിവെള്ളം പോലും ഉറഞ്ഞ് മഞ്ഞാകുന്ന ഈ പ്രദേശത്ത് സൈനികര്‍ ജീവന്‍ പണയംവെച്ചാണ് താമസിക്കുന്നത്. അതിശൈത്യമാണ് ഇവിടെ സൈനികരുടെ ജീവനെടുക്കുന്നത്. ഇവിടെ നിന്ന് പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സൈനികര്‍ക്കായി എത്തിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉറഞ്ഞ് കല്ലു പോലെയായിരിക്കുന്നുവെന്ന് മൂന്നു സൈനികര്‍ വീഡിയോയില്‍ കാണിക്കുന്നു.

തണുത്തുറഞ്ഞ മുട്ട കരിങ്കല്ലിനേക്കാള്‍ കട്ടിയുള്ളതായി മാറി. ചുറ്റിക കൊണ്ട് അടിച്ചാലും മുട്ട പൊട്ടുന്നില്ല. ഉരുളക്കിഴങ്ങും തക്കാളിയും എല്ലാം ഇതേ അവസ്ഥയിലാണ്. പാക്ക് ചെയ്ത ജ്യൂസ് ഇഷ്ടികയുടെ ആകൃതിയിലാണ് ഇരിക്കുന്നത്. ഇവിടെ താപനില മൈനസ് 70 വരെ ആകാറുണ്ടെന്നാണ് സൈനികര്‍ പറയുന്നത്. ഭക്ഷണം ഉണ്ടാക്കാന്‍ പോലും കഴിയാതെയാണ് ഇവിടെ കഴിച്ചുകൂട്ടുന്നതെന്നും ഇവര്‍ പറയുന്നു.

വീഡിയോ കാണാം

#Life_in_siachen !!See the condition of the eatables of troops stationed in siachen glacier , juice turns out to be a brick , frozen egg ,potatoes , tomatoes etc.., with this they have to survive there in siachen for 3 months. This is where they serve , where the temperature can go down from -40 to -70 degree Celsius.May God be with them, protect them and bless them !!#Mavericks (IMA with love)

Posted by Indian Military Academy, Dehradun on Saturday, June 8, 2019