Wednesday , 12 December 2018
Kalyan
News Updates

സ്‌കൈപ്, വാട്ട്‌സ്ആപ് കോളുകളുടെ നിയന്ത്രണം; അന്തിമ തീരുമാനം ഡിസംബറില്‍

ന്യൂഡല്‍ഹി: സ്‌കൈപ്, വാട്ട്‌സ്ആപ്, ഗൂഗ്ള്‍ ഡുവോ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിച്ചുള്ള കോളുകളില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ആവശ്യത്തിന്മേല്‍ അന്തിമ തീരുമാനം ഡിസംബറിലുണ്ടാകും. ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചുചേര്‍ക്കുന്ന രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുക്കുക. സോഷ്യല്‍ മീഡിയ ആപ്പുകള്‍ രാജ്യത്തെ ടെലികോം കമ്പനികളുടെ ലാഭത്തില്‍ വലിയ വ്യത്യാസം ഉണ്ടാക്കിയിരുന്നു.

ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ തലവന്മാര്‍ പങ്കെടുക്കും. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ മിക്കവരും സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴി ആശയവിനിമയം നടത്തുന്നവരാണ്. ഇവരില്‍ മിക്കവരും ദീര്‍ഘ സംഭാഷണങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാട്‌സാപ്പ് പോലുള്ള ആപ്ലിക്കേഷനുകളാണ്. ഇത് നിയന്ത്രിക്കണമെന്നാണ് സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ആവശ്യം.

ഇക്കാര്യത്തില്‍ ട്രായ് നേരത്തെ യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഇന്‍ര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നതോടെ മൊബൈല്‍ കോളുകള്‍ കുറയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്റര്‍നാഷണല്‍ കോളുകള്‍ക്കായും വാട്‌സാപ്പ്, സ്‌കൈപ്പ് പോലുള്ള ആപുകളാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്.

DONT MISS