സെല്‍ഫിയെടുത്തതിന് ആരാധകന്റെ കരണത്തടിച്ച് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണ; വീഡിയോ കാണാം

തനിക്കൊപ്പമുള്ള സെല്ഫിയെടുത്തതിന് ആരാധകന്റെ മുഖത്തടിച്ച് തെലുങ്ക് സൂപ്പര്താരവും എംഎല്എയുമായ നന്ദമൂരി ബാലകൃഷ്ണ. ആള്ക്കൂട്ടത്തിന് നടുവിലാണ് താരം ആരാധകന്റെ കരണത്തടിച്ചത്. ആന്ധ്രപ്രദേശിലെ നന്ദ്യാലില് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോളായിരുന്നു സംഭവം. മുന് മുഖ്യമന്ത്രിയും തെലുങ്ക് സിനിമയിലെ സൂപ്പര്താരവുമായിരുന്ന എന്.ടി.രാമറാവുവിന്റെ മകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ് താരം. സിനിമ ഷൂട്ടിംഗിനിടെ ചെരുപ്പഴിക്കാന് താമസിച്ചതിന് ബാലകൃഷ്ണ സഹായിയെ തല്ലുന്നതിന്െ വീഡിയോ അടുത്തിടെ പുറത്തു വന്നിരുന്നു.
 | 

സെല്‍ഫിയെടുത്തതിന് ആരാധകന്റെ കരണത്തടിച്ച് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണ; വീഡിയോ കാണാം

ഹൈദരാബാദ്: തനിക്കൊപ്പമുള്ള സെല്‍ഫിയെടുത്തതിന് ആരാധകന്റെ മുഖത്തടിച്ച് തെലുങ്ക് സൂപ്പര്‍താരവും എംഎല്‍എയുമായ നന്ദമൂരി ബാലകൃഷ്ണ. ആള്‍ക്കൂട്ടത്തിന് നടുവിലാണ് താരം ആരാധകന്റെ കരണത്തടിച്ചത്. ആന്ധ്രപ്രദേശിലെ നന്ദ്യാലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോളായിരുന്നു സംഭവം. മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് സിനിമയിലെ സൂപ്പര്‍താരവുമായിരുന്ന എന്‍.ടി.രാമറാവുവിന്റെ മകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ് താരം. സിനിമ ഷൂട്ടിംഗിനിടെ ചെരുപ്പഴിക്കാന്‍ താമസിച്ചതിന് ബാലകൃഷ്ണ സഹായിയെ തല്ലുന്നതിന്‍െ വീഡിയോ അടുത്തിടെ പുറത്തു വന്നിരുന്നു.

വീഡിയോ കാണാം