യുവതിയെ നിരീക്ഷിച്ച സംഭവം; അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

യുവതിയെ നിരീക്ഷിച്ച സംഭവം അന്വേഷിച്ച സംഘത്തെ പിരിച്ച് വിടണമെന്ന് ഗുജറാത്ത് ഹൈക്കോടതി. യുവതിയുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് നിർദ്ദേശം. കേസ് തങ്ങളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്
 | 
യുവതിയെ നിരീക്ഷിച്ച സംഭവം; അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

അഹമ്മദാബാദ്: യുവതിയെ നിരീക്ഷിച്ച സംഭവം അന്വേഷിച്ച സംഘത്തെ പിരിച്ച് വിടണമെന്ന് ഗുജറാത്ത് ഹൈക്കോടതി. യുവതിയുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് നിർദ്ദേശം. കേസ് തങ്ങളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്.

2009-ൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ യുവതിയെ നിരീക്ഷിച്ചുവെന്നാണ് കേസ്. മോഡിയുടെ നിർദേശപ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പാണ് നിരീക്ഷണം നടത്തിയത്. യുവതിയുടെ അറിവില്ലാതെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു മോഡി അവരെ നിരീക്ഷിച്ചുവെന്നാണ് ആക്ഷേപം.

സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ മുതിർന്ന ഐ.എ.എസ് ഓഫീസർ പ്രദീപ് ശർമ്മയെ അഴിമതി കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റു ചെയ്തിരുന്നു. ശർമ്മയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.