ബിജെപി അനുകൂല മാധ്യമമായ എബിപി ന്യൂസിന് ഹത്രാസിലുണ്ടായ മനംമാറ്റത്തിന് കാരണമെന്ത്? കുറിപ്പ് വായിക്കാം

മാധ്യമ പ്രവര്ത്തകയുടെ ധീരതയെ സോഷ്യല് മീഡിയ അഭിനന്ദിച്ചു. അപ്പോഴും അവര് പ്രതിനിധീകരിക്കുന്ന മാധ്യമസ്ഥാപനത്തിന്റെ രാഷ്ട്രീയം ചിലരില് സംശയങ്ങള് ഉണര്ത്തിയിരുന്നു.
 | 
ബിജെപി അനുകൂല മാധ്യമമായ എബിപി ന്യൂസിന് ഹത്രാസിലുണ്ടായ മനംമാറ്റത്തിന് കാരണമെന്ത്? കുറിപ്പ് വായിക്കാം

മാധ്യമ വിലക്കുണ്ടായിരുന്ന ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ കാവല്‍ നിന്നിരുന്ന പോലീസുകാരുടെ ഇടയിലേക്ക് മൈക്കുമായി നടന്നുകയറിയ പ്രതിമ മിശ്ര എന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ താരമായത്. യോഗി ആദിത്യനാഥിന്റെ പോലീസിനോട് സധൈര്യം ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയെ ഒടുവില്‍ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഹത്രാസ് പെണ്‍കുട്ടിയുടെ കൊലയ്ക്ക് ശേഷം പോലീസ് സ്വീകരിച്ച നടപടികളിലെ ദുരൂഹതയായിരുന്നു പ്രതിമ ചോദ്യം ചെയ്തത്.

മാധ്യമ പ്രവര്‍ത്തകയുടെ ധീരതയെ സോഷ്യല്‍ മീഡിയ അഭിനന്ദിച്ചു. അപ്പോഴും അവര്‍ പ്രതിനിധീകരിക്കുന്ന മാധ്യമസ്ഥാപനത്തിന്റെ രാഷ്ട്രീയം ചിലരില്‍ സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. ഇത്രയും കാലം മോദിസ്തുതി പാടുകയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത ഒരു മാധ്യമത്തിന്റെ പൊടുന്നനെയുള്ള രോഷപ്രകടനവും മനംമാറ്റവും എത്രത്തോളം ദഹിക്കാനാകും എന്ന് അനന്ദു അജി ഫെയിസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. 2018ല്‍ കോബ്രാ പോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ പണം വാങ്ങി സംഘപരിവാര്‍ അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറായെന്ന് സമ്മതിച്ച 25 മാധ്യമങ്ങളില്‍ ഒന്നാണ് എബിപി ന്യൂസ്.

നോട്ട് നിരോധനത്തിലും പൗരത്വ ഭേദഗതി നിയമത്തിലും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള എബിപി ന്യൂസിന്റെ ഹത്രാസ് ഡ്രാമ ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണോ എന്ന സംശയവും കുറിപ്പിലുണ്ട്.

പോസ്റ്റ് വായിക്കാം

ഇത്രയും കാലം മോദി സ്തുതി പാടുകയും വ്യാജവാർത്ത പ്രചരിപ്പിക്കുകയും ചെയ്ത ഒരു മാധ്യമത്തിന്റെ പൊടുന്നനെയുള്ള മനംമാറ്റവും രോക്ഷപ്രകടനവും നിങ്ങൾക്ക് എത്രത്തോളം ഡൈജെസ്റ്റീവാണ്.?
ഇന്നലെ ഹത്രാസ് വിഷയത്തിൽ എബിപിയിലെ ഒരു റിപ്പോർട്ടറുടെ വീഡിയോ കണ്ടത് മുതൽ പലരോടും ” ഇത് ഏബിപി ന്യൂസിലെ റിപ്പോർട്ടർ തന്നെയാണോ ” എന്നത്ഭുതപ്പെട്ടത് അതാണ്.. ആ വീഡിയോ കണ്ടത് മുതൽ എന്തോ ദഹിക്കാത്തത് പോലെ..
~ 2018ൽ കോബ്രാ പോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ടൈസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ ഗ്രൂപ്പ് എന്നിവയ്ക്ക് പുറമേ ഹിന്ദുസ്ഥാന് ടൈംസ്, സീ ന്യൂസ്, നെറ്റ് വര് ക്ക് 18, സ്റ്റാര് ഇന്ത്യ, എബിപി ന്യൂസ്, ഓപ്പണ് മാഗസിന് തുടങ്ങി ഇരുപത്തഞ്ചോളം മാധ്യമങ്ങൾ പണം വാങ്ങി സംഘപരിവാര് അനുകൂല വാർത്തകൾ നല്കാൻ തയ്യാറാണെന്ന് സമ്മതിച്ചിരുന്നു.
ആ ഇരുപത്തിയഞ്ചിലൊന്നാണ് ; നമ്മളിപ്പോൾ ഹത്രാസ് വിഷയത്തിൽ വാഴ്ത്തുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോദി സര് ക്കാരിനേയും വിമര് ശിച്ചതിനെ തുടര് ന്ന് തങ്ങളുടെ ചാനലിലെ മാസ്റ്റര് സ്‌ട്രോക്ക് എന്ന പരിപാടി തന്നെ നിര് ത്തലാക്കിയ എബിപി ന്യൂസ്.
പൗരത്വ ബില്ലിനെ ഇന്ത്യയിലെ 70% ആളുകളും അംഗീകരിക്കുന്നു, ലോക് ഡൗൺ സമയത്ത് പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്ക് റേഷൻ നല്കുന്നില്ല; മുസ്ലീങ്ങൾക്ക് മാത്രമാണ് നല്കുന്നതെന്നും ഒക്കെയുള്ള വ്യാജവാർത്തകളും സർവ്വേകളും സ്ഥിരമായി ബിജെപിക്കും സംഘപരിവാരങ്ങൾക്കും അനുകൂലമായി പടച്ചുവിടുന്ന ചാനൽ..
മാസ്റ്റർ സ്ട്രോക്ക് പരിപാടിയിലൂടെ മോദി സർക്കാറിന്റെ തൊഴിൽ നൈപുണ്യ പരിപാടിയുടെയും കാർഷിക ലോണിന്റെയും പൊള്ളത്തരങ്ങൾ പൊളിച്ച് കാട്ടിയ മാസ്റ്റർ സ്ട്രോക്കിന്റെ അവതാരകൻ കൂടിയായ മാധ്യമപ്രവര് ത്തകന് പുണ്യപ്രസൂണ് ബാജ്‌പേയി, ചാനല് മാനേജിംഗ് എഡിറ്റര് മിലിന്ദ് ഖണ്ഡേല് ക്കര് എന്നിവര് രാജി വയ്ക്കുകയും രണ്ട് മാധ്യമപ്രവര് ത്തകരെ ചാനല് നിര് ബന്ധിത അവധിയിൽ പോകുകയും ചെയ്തു. അന്നത് ലോക്സഭയിലടക്കം ബിജെപിക്ക് എതിരെ വലിയ വിമർശനമുയർത്താൻ കാരണമായിരുന്നു.
സംഘപരിവാർ മനസ്സുകളെ തൃപ്തിപ്പെടുത്താൻ ബലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് എന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിൽ അർണാബിന്റെ റിപ്ലബ്ലിക്ക് ടിവിക്ക് ഒപ്പം എബിപി ന്യൂസും ഉണ്ടായിരുന്നു.
ഐ ഐ ടി ബോംബെയിലെ വിദ്യാര് ഥികളെന്ന പേരില് പുറത്ത് നിന്ന് ആളെയിറക്കി “ഐഐറ്റി ബോംബെ സപ്പോര് ട്ട്സ് നരേന്ദ്ര മോദി’ എന്ന ടാഗോട് കൂടി വ്യാജ ‘മോദി ഷോ’ നടത്തിയതും ഇതേ ചാനലാണ്. അന്ന് കർഷക ആത്മഹത്യയും നോട്ട് നിരോധനവുമടക്കം എല്ലാ ജനദ്രേഹ വിഷയങ്ങളിലും മോദിക്ക് അനുകൂലമായി അഭിപ്രായം പറയാൻ തങ്ങളുടെ ടോക്ക് ഷോയിലേക്ക് പുറത്ത് നിന്ന് ആളെക്കൊണ്ട് വന്നതും വലിയ വിവാദമായിരുന്നു. എബിപി ചാനലിനെതിരെ ഐഐടിയിലെ ” ഒർജിനൽ ” വിദ്യാർത്ഥികൾ തന്നെ രംഗത്ത് വന്നു. അതെത്തുടർന്ന് ആ വീഡിയോ എബിപി ന്യൂസ് തങ്ങളുടെ വൈബ് സൈറ്റിൽ നിന്നും യുടൂബ് അകൗണ്ടിൽ നിന്നും ഒക്കെ നീക്കം ചെയ്തിരുന്നു.
അന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ” ടോക്ക് ഷോ ഡ്രാമ ” അരങ്ങേറിയതെങ്കിൽ ഇന്ന് എല്ലാം ഉദ്യോഗസ്ഥരുടെ തലയിയിട്ട് യോഗിയെയോ മോദിയെയോ ഒരുവാക്ക് കൊണ്ട് പോലും വിമർശിക്കാതെ ബീഹാറിൽ ബിജെപി തൂത്തുവാരും എന്ന് ” ദേശ് കാ മൂഡ് ” സർവ്വേ ഫലം പുറത്ത് വിട്ട എബിപിയുടെ ” ഹത്രാസ് ഡ്രാമ ” അരങ്ങേറുന്നതിന്റെ ലക്ഷ്യം ബീഹാർ ഇലക്ഷൻ തന്നെ ആണോ എന്ന് സംശയിക്കാതിരിക്കാൻ വയ്യ.
അല്ലെങ്കിൽ ബിജെപിക്ക് എതിരായ വാർത്ത മുക്കി മാധ്യമപ്രവർത്തകരെ പിരിച്ച് വിട്ട എബിപി ന്യൂസ് എന്ന ഗോഡി മീഡിയയുടെ പെട്ടന്നുള്ള മനം മാറ്റത്തിന് കാരണമെന്തായിരിക്കും?

ഇത്രയും കാലം മോദി സ്തുതി പാടുകയും വ്യാജവാർത്ത പ്രചരിപ്പിക്കുകയും ചെയ്ത ഒരു മാധ്യമത്തിന്റെ പൊടുന്നനെയുള്ള മനംമാറ്റവും…

Posted by Anandhu Aji on Saturday, October 3, 2020