‘ജസ്റ്റിസ് ഫോര്‍ മനീഷ വാല്‍മീകി’; ഉത്തര്‍പ്രദേശ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ

ഉത്തര്പ്രദേശില് ക്രൂര ബലാല്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല് മീഡിയ.
 | 
‘ജസ്റ്റിസ് ഫോര്‍ മനീഷ വാല്‍മീകി’; ഉത്തര്‍പ്രദേശ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശില്‍ ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. #ജസ്റ്റിസ് ഫോര്‍ മനീഷ വാല്‍മീകി എന്ന ഹാഷ്ടാഗിലാണ് ക്യാംപെയിന്‍. നിര്‍ഭയയ്ക്ക് ശേഷമുണ്ടായ ഏറ്റവും ക്രൂരമായ ബലാല്‍സംഗക്കൊല എന്നാണ് ഹത്രാസ് സംഭവം വിശേഷിപ്പിക്കപ്പെടുന്നത്. സംഭവത്തില്‍ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധം ഉയരുകയാണ്. യോഗി ആദിത്യനാഥിന്റെ പോലീസിന്റെ തണലില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

രജപുത്ര വിഭാഗത്തിലുള്ള നാല് യുവാക്കളാണ് ദളിത് പെണ്‍കുട്ടിയെ ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ നാവ് മുറിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. കഴുത്തില്‍ മൂന്ന് ഒടിവുകളുമായി ശരീരം തളര്‍ന്ന് ഗുരുതരാവസ്ഥയിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും പോലീസ് ആദ്യഘട്ടത്തില്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്.

ചൊവ്വാഴ്ച പെണ്‍കുട്ടി മരിച്ചു. മരണശേഷവും പോലീസ് ക്രൂരത തുടര്‍ന്നു. മൃതദേഹം ബലമായി കൊണ്ടുപോയ പോലീസ് ബന്ധുക്കള്‍ക്ക് കാണാന്‍ പോലും അവസരം നല്‍കാതെ പുലര്‍ച്ചെ 2.30ന് സംസ്‌കരിച്ചു. ബന്ധുക്കളെ എല്ലാവരെയും വീടുകളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു പോലീസിന്റെ നടപടി. കേസില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.