പൗരത്വ ഭേദഗതി ബില്‍; പ്രതിപക്ഷം സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലെന്ന് പ്രധാനമന്ത്രി

ന്യൂഡല്ഹി: പൗരത്വ ഭേദഗതി ബില്ലില് പ്രതിപക്ഷം സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്ലമെന്ററി പാര്ട്ടി യോഗത്തിലാണ് മോദിയുടെ പ്രസ്താവന. മതത്തിന്റെ അടിസ്ഥാനത്തില് പീഡിപ്പിക്കപ്പെട്ട് അഭയാര്ത്ഥികളായവര്ക്ക് ഈ ബില് ആശ്വാസം നല്കുമെന്നും ബില് സുവര്ണ്ണ ലിപികളില് എഴുതപ്പെടുമെന്നും മോദി പറഞ്ഞു. ബില് പിന്തിരിപ്പനും വിവേചനപരവുമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രതികരിച്ചിരുന്നു. രാജ്യസഭയില് ബില് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ബിജെപി പാര്ലമെന്ററി പാര്ട്ടി യോഗം ചേര്ന്നത്. രാജ്യസഭയില് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ബിജെപി പക്ഷേ ബില് പാസാക്കിയെടുക്കാമെന്ന
 | 
പൗരത്വ ഭേദഗതി ബില്‍; പ്രതിപക്ഷം സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിപക്ഷം സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയുടെ പ്രസ്താവന. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെട്ട് അഭയാര്‍ത്ഥികളായവര്‍ക്ക് ഈ ബില്‍ ആശ്വാസം നല്‍കുമെന്നും ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും മോദി പറഞ്ഞു.

ബില്‍ പിന്തിരിപ്പനും വിവേചനപരവുമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ബിജെപി പക്ഷേ ബില്‍ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

മുസ്ലീങ്ങളല്ലാത്ത പാക്, അഫ്ഗാന്‍, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന ബില്ലാണ് കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ ബില്‍ പാസാകുകയായിരുന്നു. ഇന്ന് ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യും.