2019ല്‍ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബിജെപിയെ നേരിടാന്‍ പദ്ധതിയൊരുക്കി കോണ്‍ഗ്രസ്

2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പില് പ്രാദേശിക പാര്ട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് സോണിയാ ഗാന്ധി. ന്യൂഡല്ഹിയില് നടന്ന കോണ്ഗ്രസ് പ്രവര്ത്തകസമിതി യോഗത്തില് സംസാരിക്കവെയാണ് സോണിയാ ഗാന്ധി ഇക്കാര്യം പാര്ട്ടി നയം വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയെ നേരിടാന് പ്രാദേശിക സഖ്യങ്ങള് അനിവാര്യമാണെന്നും സഖ്യങ്ങള് രൂപീകരിക്കാന് കോണ്ഗ്രസ് മുന്നിട്ടിറങ്ങണമെന്നും സോണിയ പറഞ്ഞു.
 | 

2019ല്‍ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബിജെപിയെ നേരിടാന്‍ പദ്ധതിയൊരുക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് സോണിയാ ഗാന്ധി. ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കവെയാണ് സോണിയാ ഗാന്ധി ഇക്കാര്യം പാര്‍ട്ടി നയം വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്നും സഖ്യങ്ങള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണമെന്നും സോണിയ പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തില്‍നിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോഡി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ ഗാന്ധി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ യോഗത്തില്‍ സംസാരിച്ച മിക്ക നേതാക്കളും രാഹുല്‍ ഗാന്ധിയുടെ പദ്ധതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2019ല്‍ പ്രാദേശിക കക്ഷികളെ ഒന്നിപ്പിച്ചുകൊണ്ടായിരിക്കും തെരെഞ്ഞെടുപ്പിനെ നേരിടുകയെന്നത് നേരത്തെ കോണ്ഗ്രസ് വ്യക്തമാക്കിയിരുന്നു. യുപിയിലും ബീഹാറിലും നടന്ന ഉപ തെരെഞ്ഞെടുപ്പുകളില്‍ സഖ്യങ്ങള്‍ വിജയം കണ്ടതോടെ കോണ്‍ഗ്രസ് പാളയത്തില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

നിരന്തരമായ സ്വയംപുകഴ്ത്തലും പൊള്ളയായ വാഗ്ദാനങ്ങളുംകൊണ്ട് രാജ്യത്തിന്റെ വികസനത്തിനാവശ്യമായ നയരൂപീകരണം സാധ്യമാകില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്ത് സാമൂഹ്യ സൗഹാര്‍ദ്ദവും സാമ്പത്തിക വികസനവും തിരിച്ചുകൊണ്ടുവരുന്നതിനുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.