കൊറോണ വൈറസ്; ഐ.പി.എല്‍ മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി

നിലവില് ഐ.പി.എല്ലിന് തടസമുണ്ടാകേണ്ട സാഹചര്യം നിലനില്ക്കുന്നില്ല. കൊറോണയ്ക്കെതിരായ മുന്കരുതലുകള് സ്വീകരിക്കും. എന്നാല് ടൂര്ണമെന്റ് മാറ്റുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
 | 
കൊറോണ വൈറസ്; ഐ.പി.എല്‍ മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി

മുംബൈ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എല്ലാ സ്ഥലങ്ങളിലും മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ട്. ഇംഗ്ലണ്ട് ശ്രീലങ്കയില്‍ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുന്നു. കൗണ്ടി ടീമുകള്‍ ലോകമെങ്ങും സഞ്ചരിച്ച് കളിക്കുന്നുണ്ട്. അബൂദബിയിലേക്കും യു.എ.ഇയിലേക്കും കളിക്കാനായി പോവുകയാണ്. അവിടെയൊന്നും കുഴപ്പങ്ങളില്ല. ഗാംഗുലി പറഞ്ഞു

നിലവില്‍ ഐ.പി.എല്ലിന് തടസമുണ്ടാകേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. കൊറോണയ്‌ക്കെതിരായ മുന്‍കരുതലുകള്‍ സ്വീകരിക്കും. എന്നാല്‍ ടൂര്‍ണമെന്റ് മാറ്റുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിന് പിന്നാലെ കായിക മേഖലയിലും കനത്ത തിരിച്ചടിയുണ്ടായിട്ടുണ്ട്. പല രാജ്യങ്ങളും വലിയ കായിക മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു.

ഇന്ത്യയില്‍ ഇതുവരെ 31 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 16 ഇറ്റാലിയന്‍ പൗരന്മാരുടെ ചികിത്സ പുരോഗമിക്കുകയാണ്. ജെയ്പൂരില്‍ വെച്ച് രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റിട്ടില്ല. ഇയാള്‍ താമസിച്ച ഹോട്ടല്‍ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.