നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടര്ന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 
നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഇന്ന് രാവിലെയാണ് നെഞ്ചുവേദനയുണ്ടായത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗാംഗുലിയെ ആന്‍ജിയോഗ്രാമിന് വിധേയനാക്കുമെന്നാണ് വിവരം.

ഗാംഗുലിക്ക് വളരെ വേഗം രോഗശാന്തിയുണ്ടാകട്ടെയെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ആശംസിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ബോറിയ മജുംദാര്‍ ട്വീറ്റ് ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അദ്ദേഹം വളരെ വേഗം തിരിച്ചു വരട്ടെയെന്ന് ആശംസിച്ചു.