സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആന്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
 | 
സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയ ധമനികളില്‍ രണ്ടിടത്ത് ബ്ലോക്ക് ഉണ്ടായിരുന്നതായും അത് നീക്കം ചെയ്യാന്‍ സ്‌റ്റെന്റ് ഇട്ടതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഗാംഗുലിയെ കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.