സംസ്‌കൃതം പറയുന്നത് പ്രമേഹവും കൊളസ്‌ട്രോളും അകറ്റി നിര്‍ത്തുമെന്ന് ബിജെപി എംപി

സംസ്കൃതം സംസാരിക്കുന്നത് പ്രമേഹവും കൊളസ്ട്രോളും അകറ്റി നിര്ത്തുമെന്ന് ബിജെപി എംപി ഗണേഷ് സിങ്.
 | 
സംസ്‌കൃതം പറയുന്നത് പ്രമേഹവും കൊളസ്‌ട്രോളും അകറ്റി നിര്‍ത്തുമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: സംസ്‌കൃതം സംസാരിക്കുന്നത് പ്രമേഹവും കൊളസ്‌ട്രോളും അകറ്റി നിര്‍ത്തുമെന്ന് ബിജെപി എംപി ഗണേഷ് സിങ്. അമേരിക്കയിലെ അക്കാഡമിക് സ്ഥാപനത്തില്‍ നടത്തിയ ഒരു ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും എംപി കൂട്ടിച്ചേര്‍ത്തു. ദിവസവും സംസ്‌കൃതം സംസാരിക്കുന്നത് നാഡീ വ്യൂഹത്തെ ഉണര്‍ത്തുമെന്നും പ്രമേഹവും കൊളസ്‌ട്രോളും വരുന്നത് തടയുമെന്നുമാണ് എംപിയുടെ കണ്ടെത്തല്‍.

സംസ്‌കൃത യൂണിവേഴ്‌സിറ്റി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് സിങ്. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ സംസ്‌കൃതത്തില്‍ ചെയ്താല്‍ അവയ്ക്ക് പിഴവുകള്‍ ഉണ്ടാവില്ലെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ കണ്ടെത്തല്‍ എന്നും ഗണേഷ് സിങ് അവകാശപ്പെട്ടു. ചില ‘ഇസ്ലാമിക് ഭാഷകള്‍’ ഉള്‍പ്പെടെ ലോകത്തെ 97 ശതമാനം ഭാഷകളും സംസ്‌കൃതത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും എംപി പറഞ്ഞു.

ഒരു വാചകം തന്നെ പല വിധത്തില്‍ സംസാരിക്കാവുന്ന ഭാഷയാണ് സംസ്‌കൃതമെന്നും അത്തരത്തില്‍ വളരെ വഴക്കമുള്ള ഭാഷയാണ് ഇതെന്നുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി പ്രദീപ് സിംഗ് സാരംഗി പറഞ്ഞത്. ഇംഗ്ലീഷിലെ ബ്രദര്‍, കൗ എന്നീ വാക്കുകള്‍ ഉണ്ടായത് സംസ്‌കൃതത്തില്‍ നിന്നാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.