ശ്രീശാന്തിന്റെ വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ

ശ്രീശാന്തിന് ഏര്പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. വിലക്ക് നീക്കാനുള്ള സാഹചര്യം ഇപ്പോള് ഇല്ലെന്നും ബോര്ഡ് അറിയിച്ചു. വിലക്കിന് ആധാരമായ കേസില് കോടതി കുറ്റവിമുക്തനാക്കിയതിനേത്തുടര്ന്ന് വിലക്ക് നീക്കണമെന്ന് ശ്രീശാന്ത് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് നല്കിയ കത്തിന് മറുപടിയായാണ് ബോര്ഡ് നിലപാട അറിയിച്ചത്.
 | 

ശ്രീശാന്തിന്റെ വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ

മുംബൈ: ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. വിലക്ക് നീക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ബോര്‍ഡ് അറിയിച്ചു. വിലക്കിന് ആധാരമായ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനേത്തുടര്‍ന്ന് വിലക്ക് നീക്കണമെന്ന് ശ്രീശാന്ത് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് നല്‍കിയ കത്തിന് മറുപടിയായാണ് ബോര്‍ഡ് നിലപാട അറിയിച്ചത്.

സിഇഒ രാഹുല്‍ ജോഫ്രിയാണ് ശ്രീശാന്തിനെ ഇക്കാര്യം അറിയിച്ചത്. 2013ലാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇത് അറിയിച്ചുകൊണ്ട് ബോര്‍ഡ് കത്തയച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ശ്രീശാന്ത് അറിയിച്ചതിനെത്തുടര്‍ന്ന് കത്തിന്റെ പകര്‍പ്പ് ബോര്‍ഡ് വീണ്ടും നല്‍കിയിരുന്നു.

വീണ്ടും ക്രിക്കറ്റില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. വിദേശ ക്ലബ്ബുകളില്‍ ചേരാനുള്ള ശ്രമങ്ങളും വിലക്കിനേത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.