നിയമസഭയില്‍ മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് നിരാഹാരം ആരംഭിച്ച സ്റ്റാലിനെ അറസ്റ്റ് ചെയ്തു

തമിഴ്നാട് നിയമസഭയിലുണ്ടായ സംഘര്ഷത്തില് മര്ദ്ദനമേറ്റെന്ന് ആരോപിച്ച് മറീന നിരാഹാര സത്യഗ്രഹം ആരംഭിച്ച പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിനെ അറസ്റ്റ് ചെയ്തു. മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലായിരുന്ന സത്യഗ്രഹം സമരം ആരംഭിച്ചത്. മര്ദ്ദനമേറ്റതായി ഗവര്ണറെ നേരില്ക്കണ്ട് അറിയിക്കുകയും പരാതി നല്കുകയും ചെയ്തശേഷമായിരുന്നു സത്യഗ്രഹ സമരം തുടങ്ങാന് സ്റ്റാലിന് എത്തിയത്.
 | 

നിയമസഭയില്‍ മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് നിരാഹാരം ആരംഭിച്ച സ്റ്റാലിനെ അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് മറീന നിരാഹാര സത്യഗ്രഹം ആരംഭിച്ച പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിനെ അറസ്റ്റ് ചെയ്തു. മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലായിരുന്ന സത്യഗ്രഹം സമരം ആരംഭിച്ചത്. മര്‍ദ്ദനമേറ്റതായി ഗവര്‍ണറെ നേരില്‍ക്കണ്ട് അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തശേഷമായിരുന്നു സത്യഗ്രഹ സമരം തുടങ്ങാന്‍ സ്റ്റാലിന്‍ എത്തിയത്.

ഒപ്പമുണ്ടായിരുന്ന ഡിഎംകെ എംഎല്‍എമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറീന ബീച്ചില്‍ സമരത്തിന് അനുമതി നല്‍കാനാവില്ലെന്ന് പറഞ്ഞാണ് പോലീസ് നടപടി. ഉച്ചയ്ക്കു ശേഷം നടത്തിയ വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി ഡിഎംകെ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് സഭയില്‍നിന്ന് പുറത്താക്കിയിരുന്നു. പിടിവലിക്കിടെ കീറിയ ഷര്‍ട്ടുമായാണ് സ്റ്റാലിന്‍ ഗവര്‍ണറെ കാണാന്‍ എത്തിയത്.

സഭയിലുണ്ടായ സംഘര്‍ഷത്തിനിടെ ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറെ ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സ്റ്റാലിന്‍ നിഷേധിച്ചു. സ്പീക്കര്‍ ഷര്‍ട്ട് സ്വയം വലിച്ചു കീറുകയായിരുന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചു.