22 വര്‍ഷം മുന്‍പ് ഷൂട്ടിംഗിനിടെ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി; സണ്ണി ഡിയോളിനും കരിഷ്മ കപൂറിനുമെതിരെ കേസ്

22 വര്ഷങ്ങള്ക്ക് മുന്പ് സിനിമ ചിത്രീകരണത്തിനിടെ ചെയിന് വലിച്ച് ട്രെയിന് നിര്ത്തിയ സംഭവത്തില് സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ കേസ്.
 | 
22 വര്‍ഷം മുന്‍പ് ഷൂട്ടിംഗിനിടെ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി; സണ്ണി ഡിയോളിനും കരിഷ്മ കപൂറിനുമെതിരെ കേസ്

ജയ്പൂര്‍: 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ ചിത്രീകരണത്തിനിടെ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയ സംഭവത്തില്‍ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ കേസ്. റെയില്‍വേ കോടതിയാണ് ഇരുവരെയും പ്രതികളാക്കി കേസെടുത്തിരിക്കുന്നത്. 1997ല്‍ ബജ്‌രംഗ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അനധികൃതമായി ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിനാണ് കേസ്.

2413-എ അപ്‌ലിങ്ക് എക്‌സ്പ്രസ് ആണ് നിര്‍ത്തിയത്. ഇതുമൂലം ട്രെയിന്‍ 25 മിനിറ്റോളം വൈകിയെന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ അന്ന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്റ്റണ്ട്മാന്‍ ടിനു വര്‍മ, സതീഷ് ഷാ എന്നിവരും കേസില്‍ പ്രതികളാണ്. എന്നാല്‍ താരങ്ങള്‍ക്കെതിരെ 2009ല്‍ കുറ്റം ചുമത്തുകയും 2010ല്‍ സെഷന്‍സ് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 17ന് റെയില്‍വേ കോടതി വീണ്ടും ഇവര്‍ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നുവെന്നാണ് അഭിഭാഷകന്‍ പറയുന്നത്. സെപ്റ്റംബര്‍ 24ന് കേസ് കോടതി വീണ്ടും പരിഗണിക്കും. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ സന്‍വര്‍ദ ഗ്രാമത്തില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.