ദേശീയഗാനം പാടിയ സണ്ണി ലിയോണ്‍ പുലിവാല്‍ പിടിച്ചു

പൊതുവേദിയില് ദേശീയ ഗാനം ആലപിച്ച സണ്ണി ലിയോണ് നിയമക്കുരുക്കിലേക്ക്. ദേശീയ ഗാനത്തിലെ വരികള് തെറ്റായി പാടിയെന്ന പേരില് ഉല്ലാസ് പിആര് എന്നയാളുടെ പരാതിയില് ഡല്ഹി അശോക് നഗര് പോലീസ് സണ്ണിക്കെതിരെ കേസെടുത്തതോടെയാണിത്. മുംബൈയില് നടക്കാന് പോകുന്ന പ്രോ കബഡി ലീഗിന് മുന്നോടിയായി ഡല്ഹിയില് സംഘടിപ്പിച്ച ചടങ്ങിലാണ് സണ്ണി ലിയോണ് ദേശീയഗാനം പാടിയത്.
 | 

ദേശീയഗാനം പാടിയ സണ്ണി ലിയോണ്‍ പുലിവാല്‍ പിടിച്ചു

ന്യൂഡല്‍ഹി: പൊതുവേദിയില്‍ ദേശീയ ഗാനം ആലപിച്ച സണ്ണി ലിയോണ്‍ നിയമക്കുരുക്കിലേക്ക്. ദേശീയ ഗാനത്തിലെ വരികള്‍ തെറ്റായി പാടിയെന്ന പേരില്‍ ഉല്ലാസ് പിആര്‍ എന്നയാളുടെ പരാതിയില്‍ ഡല്‍ഹി അശോക് നഗര്‍ പോലീസ് സണ്ണിക്കെതിരെ കേസെടുത്തതോടെയാണിത്. മുംബൈയില്‍ നടക്കാന്‍ പോകുന്ന പ്രോ കബഡി ലീഗിന് മുന്നോടിയായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സണ്ണി ലിയോണ്‍ ദേശീയഗാനം പാടിയത്.

ദേശീയഗാനം ആലപിച്ച ശേഷം നിരവധി പേരാണ് താരത്തെ പ്രശംസ കൊണ്ട് മൂടിയത്. എന്നാല്‍ അതിന്റെ സന്തോഷം അടങ്ങും മുമ്പാണ് പോലീസ് കേസെടുത്തതായുള്ള വാര്‍ത്തയെത്തിയത്. ഇതേ കാരണം ഉന്നയിച്ച് ഉല്ലാസ് നേരത്തെ അമിതാഭ് ബച്ചനെതിരെയും കേസ് കൊടുത്തിരുന്നു.

വീഡിയോ കാണാം