സണ്ണി ലിയോണ്‍ പെറ്റയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു

മൃഗങ്ങളുടെ അവകാശങ്ങള്ക്കു വേണ്ടി പ്രവര്ത്തിക്കുന്ന സംഘടനയായ പെറ്റയുടെ പേഴ്സണ് ഓഫ് ദി ഇയര് പുരസ്കാരത്തിന് സണ്ണി ലിയോണ് അര്ഹയായി. തെരുവുനായ്ക്കള്ക്കും പൂച്ചകള്ക്കുമായി സണ്ണി നടത്തിയ പ്രവര്ത്തനങ്ങള് പരിഗണിച്ചാണ് ഈ അവാര്ഡ്. തെരുവുനായ്ക്കളെ ദത്തെടുക്കാനുള്ള പെറ്റയുടെ ഒരു പ്രചാരണപരിപാടിക്ക് സണ്ണി ഈ വര്ഷം ആദ്യം പങ്കെടുത്തിരുന്നു.
 | 

സണ്ണി ലിയോണ്‍ പെറ്റയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു

മുബൈ: മൃഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ പെറ്റയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സണ്ണി ലിയോണ്‍ അര്‍ഹയായി. തെരുവുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമായി സണ്ണി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ്. തെരുവുനായ്ക്കളെ ദത്തെടുക്കാനുള്ള പെറ്റയുടെ ഒരു പ്രചാരണപരിപാടിക്ക് സണ്ണി ഈ വര്‍ഷം ആദ്യം പങ്കെടുത്തിരുന്നു.

പുറമേയുള്ള സൗന്ദര്യത്തിനൊപ്പം മനസിലും സുന്ദരിയാണ് സണ്ണിയെന്നാണ് പെറ്റ വക്താവ് സച്ചിന്‍ ബംഗേര പറഞ്ഞത്. അശരണരായ മൃഗങ്ങളെ ദത്തെടുക്കുന്നതിലും സസ്യാഹാരം കഴിക്കുന്നതിലും സണ്ണിയെ മാതൃകയാക്കണമെന്നാണ് പെറ്റ പറയുന്നത്.

ശശി തരൂര്‍, മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍, ഹേമമാലിനി, ആര്‍.മാധവന്‍, കപില്‍ ശര്‍മ എന്നിവര്‍ക്കും ഈ പുരസ്‌കാനം മുമ്പ് ലഭിച്ചിട്ടുണ്ട്.