അയോധ്യ വിധി; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

അയോധ്യ വിധിക്കെതിരെ സമര്പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്ജികള് സുപ്രീം കോടതി തള്ളി
 | 
അയോധ്യ വിധി; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: അയോധ്യ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 18 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ ചേംബറില്‍ പരിഗണിച്ച് തള്ളിയത്. പുതിയ നിയമവശങ്ങളൊന്നും ഹര്‍ജികളില്‍ ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ്, വിശ്വഹിന്ദു പരിഷത്ത്, 40 അക്കാഡമിക് വിദഗ്ദ്ധര്‍ തുടങ്ങിയവരാണ് ഹര്‍ജികള്‍ നല്‍കിയത്. അയോധ്യ വിധിയില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടെന്നാണ് അക്കാഡമിക് രംഗത്തു നിന്നുള്ളവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ബാബറി മസ്ജിദ് പള്ളി നിര്‍മിച്ചത് ക്ഷേത്രം പൊളിച്ചാണെന്നതിന് തെളിവില്ലെന്നും ഈ ഹര്‍ജിയില്‍ പറയുന്നു.

മുസ്ലീം കക്ഷികള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസായിരുന്ന ഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്.