ഏറ്റുമുട്ടൽ കേസുകൾക്ക് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

പോലീസ് ഏറ്റുമുട്ടൽ കേസുകൾക്ക് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഏറ്റുമുട്ടൽ കേസുകളിൽ പ്രത്യേകം അന്വേഷണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ആർ.എം.ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദ്ദേശിച്ചു. ഏറ്റുമുട്ടൽ കേസുകളുടെ നിജസ്ഥിതി കണ്ടെത്താനായി മാർഗരേഖ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി. ഏറ്റുമുട്ടൽ കേസുകൾ സംബന്ധിച്ച് ഒമ്പത് വ്യവസ്ഥകളാണ് കോടതി മാർഗരേഖയിൽ പറയുന്നത്.
 | 

ന്യൂഡൽഹി: പോലീസ് ഏറ്റുമുട്ടൽ കേസുകൾക്ക് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഏറ്റുമുട്ടൽ കേസുകളിൽ പ്രത്യേകം അന്വേഷണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ആർ.എം.ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദ്ദേശിച്ചു. ഏറ്റുമുട്ടൽ കേസുകളുടെ നിജസ്ഥിതി കണ്ടെത്താനായി മാർഗരേഖ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി. ഏറ്റുമുട്ടൽ കേസുകൾ സംബന്ധിച്ച് ഒമ്പത് വ്യവസ്ഥകളാണ് കോടതി മാർഗരേഖയിൽ പറയുന്നത്.

ഏറ്റുമുട്ടലുണ്ടായാൽ അക്കാര്യം ആദ്യം കോടതിയെയോ മനുഷ്യാവകാശ കമ്മീഷനെയോ അറിയിക്കണം. ഇത്തരം കേസുകൾ സി.ഐ.ഡിയോ മറ്റേതെങ്കിലും പോലീസ് സ്‌റ്റേഷനിലെ എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനോ അന്വേഷണം നടത്തണം. ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയാണെങ്കിൽ ബന്ധപ്പെട്ടവരെ വിവരമറിയിക്കണമെന്നും അവർക്ക് ആവശ്യമെങ്കിൽ വൈദ്യസഹായമോ നിയമസഹായമോ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർക്ക് ഉടനടി പാരിതോഷികങ്ങൾ പ്രഖ്യാപിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു.