ബലാല്‍സംഗ കേസ് പ്രതികളെ വെടിവെച്ച് കൊന്ന സംഭവം റിട്ട. ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ഹൈദരാബാദില് വെറ്ററിനറി ഡോക്ടറെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവം റിട്ട. ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീം കോടതി.
 | 
ബലാല്‍സംഗ കേസ് പ്രതികളെ വെടിവെച്ച് കൊന്ന സംഭവം റിട്ട. ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവം റിട്ട. ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീം കോടതി. സത്യം അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്ന് കോടതി പറഞ്ഞു. ഉയര്‍ന്ന കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.

തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസ് എന്ന് അറിയാമെന്നും മുന്‍ സുപ്രീം കോടതി ജഡ്ജിയെ അന്വേഷണത്തിനായി തങ്ങള്‍ നിയമിക്കുമെന്നും ഡല്‍ഹിയില്‍ ഇരുന്ന് തന്നെ അന്വേഷണം നടത്തുമെന്നും കോടതി വ്യക്തമാക്കി. കമ്മീഷനെ നാളെത്തന്നെ നിയോഗിക്കുമെന്നാണ് കരുതുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസ് എസ്.എ.നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ബലാല്‍സംഗ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്നകേശവുലു എന്നിവരെയാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് തെലങ്കാന ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജികള്‍ ലഭിച്ചിരുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ലഭിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.