ഐ.പി.എൽ വാതുവയ്പ്: മെയ്യപ്പനും രാജ് കുന്ദ്രയും കുറ്റക്കാർ

ഐ.പി.എൽ വാതുവയ്പ്പ് കേസിൽ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും കുറ്റക്കാരെന്ന് സുപ്രീംകോടതി. ഇരുവർക്കും ഒത്തുകളിയിൽ പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി.
 | 
ഐ.പി.എൽ വാതുവയ്പ്: മെയ്യപ്പനും രാജ് കുന്ദ്രയും കുറ്റക്കാർ

 

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ്പ് കേസിൽ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും കുറ്റക്കാരെന്ന് സുപ്രീംകോടതി. ഇരുവർക്കും ഒത്തുകളിയിൽ പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി. മെയ്യപ്പനും രാജ്കുന്ദ്രയും ടീം ഉടമകളാണെന്ന് കോടതി പറഞ്ഞു. ശ്രീനിവാസനെതിരായ ആരോപണം തെളിയിക്കാനായില്ലെന്ന് കോടതി.

ബി.സി.സി.ഐ പൊതുസ്ഥാപനമാണെന്നും രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി. ബി.സി.സി.ഐ ഭാരവാഹികൾക്ക് ഐ.പി.എൽ ഉടമകളാകാമെന്ന ഭേദഗതി കോടതി റദ്ദാക്കി. ഐ.പി.എൽ വിഷയത്തിൽ റിപ്പോർട്ട് കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും കോടതി അറിയിച്ചു.

ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ.ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പൻ. രാജസ്ഥാൻ റോയൽസ് ടീം ഉടമയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമാണ് രാജ്കുന്ദ്ര.