സുശാന്തിന്റെ ആത്മഹത്യ; സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, ബന്‍സാലി, ഏക്ത കപൂര്‍ തുടങ്ങിയവര്‍ക്കെതിരെ പരാതി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തില് സല്മാന് ഖാന്, കരണ് ജോഹര്, സഞ്ജയ് ലീല ബന്സാലി, ഏക്ത കപൂര് തുടങ്ങിയവര്ക്കെതിരെ പരാതി.
 | 
സുശാന്തിന്റെ ആത്മഹത്യ; സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, ബന്‍സാലി, ഏക്ത കപൂര്‍ തുടങ്ങിയവര്‍ക്കെതിരെ പരാതി

പാട്‌ന: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ തുടങ്ങിയവര്‍ക്കെതിരെ പരാതി. ബിഹാറിലെ മുസാഫര്‍പൂരിലെ ഒരു കോടതിയില്‍ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 306, 109, 504, 506 വകുപ്പുകള്‍ അനുസരിച്ചാണ് പരാതി.

ഏഴോളം സിനിമകളില്‍ നിന്ന് സുശാന്തിനെ ഒഴിവാക്കിയിട്ടുണ്ടെന്നും ചില ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ പോലും സാധിച്ചിട്ടില്ലെന്നുമാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നും അഭിഭാഷകന്‍ എഎന്‍ഐയോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് താരം ആത്മഹത്യ ചെയ്തത്. കരാറിലെത്തിയ 7 ചിത്രങ്ങള്‍ വെറും ആറ് മാസത്തിലാണ് അദ്ദേഹത്തിന് നഷ്ടമായതെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.

സിനിമാലോകത്തിന്റെ അനുകമ്പയില്ലായ്മ മറ്റൊരു തലത്തില്‍ എത്തിയിരിക്കുകയാണ്. അത് ഒരു പ്രതിഭയുടെ ജീവനെടുത്തിരിക്കുകയാണെന്നും നിരുപം ട്വീറ്റ് ചെയ്തു. സുശാന്തിന്റെ മരണത്തിന് ശേഷം കങ്കണ റണാവത്, അഭിനവ് കശ്യപ്, പ്രകാശ് രാജ് തുടങ്ങിയവര്‍ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിലെ സ്വജന പക്ഷപാതത്തെ കുറിച്ചും വിവേചനത്തെ കുറിച്ചുമാണ് ഇവര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

ദബാംഗ് എന്ന ചിത്രത്തിന്റെ സംവിധായകനായ അഭിനവ് കശ്യപ് സല്‍മാന്‍ ഖാനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. തന്റെ സിനിമാ പദ്ധതികളെ തകര്‍ക്കാന്‍ സല്‍മാനും കുടുംബവും ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. ഒളിഞ്ഞിരുന്ന് തന്നെ പിന്നില്‍ നിന്ന് ആക്രമിക്കുകയാണ് സല്‍മാന്‍ ഖാന്‍, സലിം ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.