ഡല്‍ഹി നിയമസഭയില്‍ കയ്യാങ്കളി; കെജ്‌രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച കപില്‍ മിശ്രയ്ക്ക് ആപ് എംഎല്‍എമാരുടെ മര്‍ദ്ദനം

ഡല്ഹി നിയമസഭയില് എംഎല്എക്ക് ആം ആദ്മി എംഎല്എമാരുടെ മര്ദ്ദനം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സംഭവത്തില് പാര്ട്ടി പുറത്താക്കിയ കപില് മിശ്രയ്ക്കാണ് സഭയില് മര്ദ്ദനമേറ്റത്. സ്പീക്കര് റാം വിലാസ് ഗോയല് സഭയില് നിന്നും മിശ്രയെ പുറത്താക്കാന് ഗാര്ഡുകള്ക്ക് നിര്ദ്ദേശം നല്കിയതിന് പിന്നാലെയായിരുന്നു എംഎല്എമാര് കപില് മിശ്രയെ വളഞ്ഞുവെച്ച് മര്ദ്ദിച്ചത്.
 | 

ഡല്‍ഹി നിയമസഭയില്‍ കയ്യാങ്കളി; കെജ്‌രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച കപില്‍ മിശ്രയ്ക്ക് ആപ് എംഎല്‍എമാരുടെ മര്‍ദ്ദനം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ എംഎല്‍എക്ക് ആം ആദ്മി എംഎല്‍എമാരുടെ മര്‍ദ്ദനം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സംഭവത്തില്‍ പാര്‍ട്ടി പുറത്താക്കിയ കപില്‍ മിശ്രയ്ക്കാണ് സഭയില്‍ മര്‍ദ്ദനമേറ്റത്. സ്പീക്കര്‍ റാം വിലാസ് ഗോയല്‍ സഭയില്‍ നിന്നും മിശ്രയെ പുറത്താക്കാന്‍ ഗാര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു എംഎല്‍എമാര്‍ കപില്‍ മിശ്രയെ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചത്.

സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് പിന്നീട് മാര്‍ഷല്‍മാര്‍ എംഎല്‍എയെ സഭയ്ക്ക് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പുറത്തെത്തിയ ശേഷം തന്നെ എഎപി എംഎല്‍എമാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് ഇത് ചെയ്തതെന്നും കപില്‍ മിശ്ര പറഞ്ഞു. തന്നെ മര്‍ദ്ദിക്കുമ്പോള്‍ സഭയിലെ ക്യാമറ ഓഫായിരുന്നെന്ന് മിശ്ര പറഞ്ഞെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

തന്നെ ആക്രമിച്ച കെജ്രിവാളിന്റെ ഗുണ്ടകളെ തനിക്ക് ഭയമില്ല. എന്നാല്‍ ഇത്തരത്തില്‍ സാമാജികര്‍ മറ്റൊരു എംഎല്‍എയെ മര്‍ദ്ദിക്കുന്നത് ആദ്യമാണെന്നും കെജ്രിവാളിന്റെ അഴിമതി സംബന്ധിച്ച് സഭയില്‍ സംസാരിക്കാന്‍ അനുമതി തേടി കത്തെഴുതിയതാണ് തന്റെ നേര്‍ക്കുള്ള ഇപ്പോഴത്തെ അക്രമത്തിന്റെ കാരണമെന്നും കപില്‍ മിശ്ര പറഞ്ഞു.