ഗോമാതായുടെ പാലില്‍ സ്വര്‍ണ്ണം! പരിചയമില്ലാത്തവരെ കണ്ടാല്‍ ഗോമാതാ എഴുന്നേറ്റ് നില്‍ക്കും; കേന്ദ്രത്തിന്റെ ‘പശുശാസ്ത്ര’ പരീക്ഷയുടെ സിലബസ് പറയുന്നത്

അശാസ്ത്രീയത കുത്തിനിറച്ച് രാഷ്ടീയ കാമധേനു ആയോഗ് നടത്താനിരിക്കുന്ന 'പശുശാസ്ത്ര' പരീക്ഷയുടെ സിലബസ്.
 | 
ഗോമാതായുടെ പാലില്‍ സ്വര്‍ണ്ണം! പരിചയമില്ലാത്തവരെ കണ്ടാല്‍ ഗോമാതാ എഴുന്നേറ്റ് നില്‍ക്കും; കേന്ദ്രത്തിന്റെ ‘പശുശാസ്ത്ര’ പരീക്ഷയുടെ സിലബസ് പറയുന്നത്

അശാസ്ത്രീയത കുത്തിനിറച്ച് രാഷ്ടീയ കാമധേനു ആയോഗ് നടത്താനിരിക്കുന്ന ‘പശുശാസ്ത്ര’ പരീക്ഷയുടെ സിലബസ്. ഇന്ത്യന്‍ പശുവിനെ ഗോമാതാവെന്ന് വിശേഷിപ്പിക്കുന്ന സിലബസില്‍ അശാസ്ത്രീയത മാത്രമാണ് ഉള്ളതെന്ന് വിമര്‍ശനം ഉയരുന്നു. കാമധേനു ഗോ വിഗ്യാന്‍ പ്രചാര്‍ പ്രസാര്‍ എന്ന പേരില്‍ ഫെബ്രുവരി 25നാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. ഗോമാതായുടെ പാലില്‍ സ്വര്‍ണ്ണമുള്ളതിനാലാണ് പാലിന് മഞ്ഞ നിറമെന്നും പരിചയമില്ലാത്തവരെ കണ്ടാല്‍ ഗോമാതാ എഴുന്നേറ്റ് നില്‍ക്കുമെന്നുമൊക്കെയാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കാമധേനു ആയോഗിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സിലബസില്‍ പറയുന്നത്.

ഗോമാതായുടെ പാലില്‍ സ്വര്‍ണ്ണം! പരിചയമില്ലാത്തവരെ കണ്ടാല്‍ ഗോമാതാ എഴുന്നേറ്റ് നില്‍ക്കും; കേന്ദ്രത്തിന്റെ ‘പശുശാസ്ത്ര’ പരീക്ഷയുടെ സിലബസ് പറയുന്നത്

വിദേശ ഇനമായ ജഴ്‌സിയെ അപേക്ഷിച്ച് ഗോമാതായുടെ ‘ഗുണങ്ങള്‍’ വിവരിച്ചിരിക്കുന്നിടത്താണ് ഈ പരാമര്‍ശങ്ങള്‍. ലോകത്തെ ഏറ്റവും മികച്ച പാലാണ് ഗോമാതാ തരുന്നത്. ഇതിന് ഔഷധ ഗുണങ്ങളുണ്ട്. ജഴ്‌സ പശുവിന്റെ പാലിന് യാതൊരു ഗുണവുമില്ല. സ്വര്‍ണ്ണത്തിന്റെ അംശമുള്ളതിനാല്‍ ഗോമാതായുടെ പാലിന് മഞ്ഞ നിറം. എന്നാല്‍ ജഴ്‌സിയുടെ പാലില്‍ സ്വര്‍ണ്ണമില്ല. വൃത്തിയില്ലാത്ത സ്ഥലത്ത് ഗോമാതാ കിടക്കില്ല. എന്നാല്‍ ജഴ്‌സി പശുക്കള്‍ അലസരാണ്. അവയ്ക്ക് വൃത്തിയില്ലാത്തതിനാല്‍ രോഗങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. പരിചയമില്ലാത്തവരെ കണ്ടാല്‍ ഗോമാതാ എഴുന്നേല്‍ക്കും. ജഴ്‌സിക്ക് അത്തരം വികാരങ്ങളൊന്നും ഇല്ല എന്നിങ്ങനെയാണ് സിലബസില്‍ വിവരിച്ചിരിക്കുന്നത്.

ഇതുകൂടാതെ പശുവിന്റെ മുതുകിലെ മുഴ സൂര്യപ്രകാശത്തിലെ വൈറ്റമിന്‍-ഡി വലിച്ചെടുക്കുന്നു, ഗോമൂത്രം നൂറുകണക്കിന് രോഗങ്ങള്‍ക്കുള്ള ലളിതമായ പരിഹാരമാണ്, ഇന്ത്യയിലെയും റഷ്യയിലെയും ആണവനിലയങ്ങളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷനേടാന്‍ ചാണകം ഉപയോഗിക്കുന്നു, പശുക്കളെ കൊല്ലുന്നതാണ് ഭൂകമ്പത്തിന് കാരണം എന്നു തുടങ്ങി വിഡ്ഢിത്തരങ്ങളുടെ കൂമ്പാരമാണ് സിലബസ്. കാമധേനു ആയോഗിന്റെ വെബ്‌സൈറ്റില്‍ കയറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ ഈ സിലബസ് ലഭിക്കും.