കാശ് ആര് തന്നാലും വാങ്ങിച്ചോ; പക്ഷേ വോട്ട് ബി.ജെ.പിക്ക് തന്നെ ചെയ്യണം: നിതിൻ ഗഡ്കരി

വോട്ട് ചെയ്യാനായി ആരെങ്കിലും കാശ് തന്നാൽ അത് വാങ്ങാൻ മടിച്ച് നിൽക്കേണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ആരൊക്കെ പണം തന്നാലും വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന. പാവപ്പെട്ട ജനങ്ങൾക്ക് കാശുണ്ടാക്കാനുളള അവസരമാണ് തെരഞ്ഞെടുപ്പ് സമയം. പണം ലക്ഷ്മിയാണെന്നും അതിനെ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 | 

കാശ് ആര് തന്നാലും വാങ്ങിച്ചോ; പക്ഷേ വോട്ട് ബി.ജെ.പിക്ക് തന്നെ ചെയ്യണം: നിതിൻ ഗഡ്കരി

മുംബൈ: വോട്ട് ചെയ്യാനായി ആരെങ്കിലും കാശ് തന്നാൽ അത് വാങ്ങാൻ മടിച്ച് നിൽക്കേണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ആരൊക്കെ പണം തന്നാലും വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന. പാവപ്പെട്ട ജനങ്ങൾക്ക് കാശുണ്ടാക്കാനുളള അവസരമാണ് തെരഞ്ഞെടുപ്പ് സമയം. പണം ലക്ഷ്മിയാണെന്നും അതിനെ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരികെ ഹരിയാനയിലും മഹാരാഷ്ട്രയിലും വൻപ്രചരണമാണ് നടക്കുന്നത്. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വേണ്ടി നരേന്ദ്ര മോഡിയും മുതിർന്ന നേതാക്കളും പ്രചരണത്തിനിറങ്ങി. ഹരിയാനയിൽ കോൺഗ്രസും ബി.ജെ.പിയും സജീവമായി പ്രചരണ രംഗത്തുണ്ട്. ശിവസേന നേതാവായ ഉദ്ധവ് താക്കറെയും നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെയും പ്രചരണ തിരക്കിലാണ്.