ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് നടി മായ ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ്നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതക്ക് ജാമ്യം നിഷേധിച്ചതിൽ മനംനൊന്ത് നടി മായ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്കാണ് മായയും മകൾ ഗുണപ്രിയയും ആത്മഹത്യക്ക് ശ്രമിച്ചത്.
 | 
ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് നടി മായ ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതക്ക് ജാമ്യം നിഷേധിച്ചതിൽ മനംനൊന്ത് നടി മായ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്കാണ് മായയും മകൾ ഗുണപ്രിയയും ആത്മഹത്യക്ക് ശ്രമിച്ചത്.

ജയലളിതയ്ക്കുളള പിന്തുണ തെളിയിക്കാൻ വേണ്ടി ജീവൻ നൽകാൻ തീരുമാനിച്ചാണ് താനും മകളും എത്തിയതെന്ന് പറഞ്ഞാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചത്. ജയലളിതയ്ക്ക് നീതി നിഷേധിച്ചതിന്റെ നിരാശയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് മായ പറഞ്ഞു. എം.ജി.ആർ അഭിനയിച്ച അമരകാവ്യം, രജനീകാന്തിന്റെ ഗർജനൈ തുടങ്ങിയ ചിത്രങ്ങളിലാണ് മായ അഭിനയിച്ചത്.