തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.
 | 
തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഈ വിഷയത്തില്‍ കോടതിയുടെ അനുമതി തേടുമെന്നും പളനിസ്വാമി പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ ജയരാജന്‍, മകന്‍ ബെനിക്‌സ് എന്നിവര്‍ മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

തൂത്തുക്കുടി, സാത്താങ്കുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മൊബൈല്‍ ഫോണ്‍ കട തുറന്നു പ്രവര്‍ത്തപ്പിച്ചു എന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും ക്രൂരമര്‍ദ്ദനത്തിനാണ് പോലീസ് ഇരയാക്കിയത്. മലദ്വാരത്തില്‍ കമ്പി കയറ്റുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

അമിത രക്തസ്രാവം ഉണ്ടായെങ്കിലും ചികിത്സ നല്‍കാന്‍ താമസിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും കോവില്‍പ്പെട്ടി സര്‍ക്കാര്‍ ആശുപത്രി ഇവര്‍ക്ക് ഫിറ്റ്‌നസ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സാത്താങ്കുളം ഇന്‍സ്പെക്ടര്‍ ശ്രീധറിനെയും ഒരു കോണ്‍സ്റ്റബിളിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.