തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്; മന്ത്രിമാരും ഉദ്യോഗസ്ഥരും സമ്പര്‍ക്കപ്പട്ടികയില്‍

തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.പി.അന്പഴകന് കോവിഡ് സ്ഥിരീകരിച്ചു.
 | 
തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്; മന്ത്രിമാരും ഉദ്യോഗസ്ഥരും സമ്പര്‍ക്കപ്പട്ടികയില്‍

ചെന്നൈ: തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.പി.അന്‍പഴകന് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മണപ്പാക്കത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ് അന്‍പഴകന്‍. ചെന്നൈയിലും ധര്‍മപുരിയിലും സര്‍ക്കാര്‍ നടത്തിയ കോവിഡ് സഹായ വിതരണത്തില്‍ മന്ത്രി പങ്കെടുത്തിരുന്നു.

പരിപാടിയില്‍ മറ്റു മന്ത്രിമാരും ആരോഗ്യ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അതുകൊണ്ടു തന്നെ സമ്പര്‍ക്കപ്പട്ടിക ഞെട്ടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രി ബുധനാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും സ്‌കാനിംഗ് പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് വിശദീകരണം.

ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ഡിഎംകെ പ്രതിനിധിയായിരുന്ന എ.ജെ.അന്‍പഴകന്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി കോവിഡ് ബാധിച്ച് മരിക്കുന്നത്.