പളനിസാമി വിശ്വാസവോട്ട് നേടി

മണിക്കൂറുകള് നീണ്ട അനിശ്ചിതത്വത്തിനും സംഘര്ഷങ്ങള്ക്കുമൊടുവില് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സഭയില് വിശ്വാസവോട്ട് നേടി. ഡിഎംകെ, കോണ്ഗ്രസ് എന്നീ കക്ഷികളുട അഭാവത്തില് നടന്ന വോട്ടെടുപ്പിലാണ് മന്ത്രിസഭ വിശ്വാസവോട്ട് നേടിയത്. സഭയില് എഐഎഡ്എംകെ അംഗങ്ങള് മാത്രമാണ് ഉണ്ടായിരുന്നത്. 11 പേര് എതിര്പത്തു വോട്ട് ചെയ്തു. പനീര്സെല്വം വിഭാഗം മാത്രമാണ് എതിര്ത്തത്. 122 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സര്ക്കാര് വിശ്വാസവോട്ട് നേടിയത്.
 | 

പളനിസാമി വിശ്വാസവോട്ട് നേടി

ചെന്നൈ: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സഭയില്‍ വിശ്വാസവോട്ട് നേടി. ഡിഎംകെ, കോണ്‍ഗ്രസ് എന്നീ കക്ഷികളുട അഭാവത്തില്‍ നടന്ന വോട്ടെടുപ്പിലാണ് മന്ത്രിസഭ വിശ്വാസവോട്ട് നേടിയത്. സഭയില്‍ എഐഎഡ്എംകെ അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 11 പേര്‍ എതിര്‍പത്തു വോട്ട് ചെയ്തു. പനീര്‍സെല്‍വം വിഭാഗം മാത്രമാണ് എതിര്‍ത്തത്. 122 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. ശബ്ദവോട്ടിലാണ് മന്ത്രിസഭ ഭൂരിപക്ഷം തെളിയിച്ചത്.

രാവിലെ വിശ്വാസപ്രമേയം വോട്ടിനിട്ടപ്പോള്‍ നാടകീയ രംഗങ്ങള്‍ക്കായിരുന്നു സഭ സാക്ഷ്യം വഹിച്ചത്. രഹസ്യ ബാലറ്റ് അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പിന്തുണ നല്‍കുന്ന എംഎല്‍എമാരുടെ തലയെണ്ണി വോട്ടെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ പനീര്‍സെല്‍വം വിഭാഗവും ഡിഎംകെയും രംഗത്തെത്തി. ബഹളമുണ്ടായതിനെത്തുടര്‍ന്ന് രണ്ടു തവണ സഭ നിര്‍ത്തി വെച്ചിരുന്നു.

പിന്നീട് സഭിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഡിഎംകെ അംഗങ്ങളെ പുറത്താക്കുകയും കോണ്‍ഗ്രസിന്റേതുള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്ത ശേഷമാണ് വോട്ടെടുപ്പ് വീണ്ടും നടത്തിയത്. 117 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ സര്‍ക്കാരിന് വിശ്വാസം നേടാമെന്നിരിക്കെയാണ് ഭരണപക്ഷ എംഎല്‍എമാരെ മാത്രം സഭയില്‍ കയറ്റി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനു കൂടിയാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.