‘ഇന്ന് ട്രംപെങ്കില്‍ നാളെ ആരുമാവാം’; ട്വിറ്റര്‍ വിലക്കിന് എതിരെ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ട്വിറ്റര് അക്കൗണ്ട് സസ്പെന്ഡ് ചെയ്തതിനെ വിമര്ശിച്ച് യുവമോര്ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ.
 | 
‘ഇന്ന് ട്രംപെങ്കില്‍ നാളെ ആരുമാവാം’; ട്വിറ്റര്‍ വിലക്കിന് എതിരെ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിനെ വിമര്‍ശിച്ച് യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ. നിയന്ത്രണമില്ലാത്ത ഇത്തരം ടെക് കമ്പനികളുടെ നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മനസിലാക്കണമെന്ന് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിനോട് ഇങ്ങനെയാകാമെങ്കില്‍ മറ്റുള്ളവരോടും ഇങ്ങനെ ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്നാണ് തേജസ്വി ട്വീറ്റില്‍ പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ ഇത്തരം കമ്പനികള്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു. പോളിസി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്. ആക്രമണത്തിന് ആഹ്വാനം നല്‍കുന്ന ട്വീറ്റുകള്‍ ഇനിയും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം തന്നെ വിലക്കിയ ട്വിറ്ററിനെതിരെ ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. വിലക്ക് കൊണ്ട് തങ്ങളെ നിശബ്ദരാക്കാന്‍ പറ്റില്ലെന്നും സ്വന്തം പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ട്വിറ്ററിന് എതിരെ പ്രതികരിച്ചിരിക്കുന്നത്.