ജയലളിതയായി കങ്കണ റണാവത്ത് എത്തുന്നു; തലൈവി ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

പുരട്ചി തലൈവി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര് പുറത്ത്.
 | 
ജയലളിതയായി കങ്കണ റണാവത്ത് എത്തുന്നു; തലൈവി ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

മുംബൈ: പുരട്ചി തലൈവി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. കങ്കണ റണാവത്ത് ജയലളിതയായി എത്തുന്ന ചിത്രം എ.എല്‍.വിജയ് ആണ് സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ജയലളിതയുടെ സിനിമാ താരമായും രാഷ്ട്രീയ നേതാവായുമുള്ള രണ്ട് ലുക്കുകളിലാണ് ടീസറില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്. രാഷ്ട്രീയ നേതാവായുള്ള ലുക്കില്‍ കങ്കണ വലിയ രൂപമാറ്റമാണ് വരുത്തിയിരിക്കുന്നത്. ചിത്രം 2020 ജൂണില്‍ തീയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

വീഡിയോ കാണാം