ഇന്ത്യന്‍ ജനാധിപത്യത്തെ മോദിയും ബിജെപിയും അപകടത്തിലാക്കുന്നുവെന്ന് ദി ഇക്കണോമിസ്റ്റ് മാസിക

ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്ന്ന് ഇന്ത്യന് ജനാധിപത്യത്തെ അപകടത്തില് ആക്കുകയാണെന്ന് ദി ഇക്കണോമിസ്റ്റ് മാസിക
 | 
ഇന്ത്യന്‍ ജനാധിപത്യത്തെ മോദിയും ബിജെപിയും അപകടത്തിലാക്കുന്നുവെന്ന് ദി ഇക്കണോമിസ്റ്റ് മാസിക

ന്യൂഡല്‍ഹി: ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ അപകടത്തില്‍ ആക്കുകയാണെന്ന് ദി ഇക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തകര്‍ക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണ് ഇത്തവണത്തെ കവര്‍ സ്റ്റോറിയെന്ന് ഇക്കണോമിസ്റ്റ് ട്വീറ്റില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയവ വിവാദമായതിന് പിന്നാലെയാണ് മാസിക രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇന്ത്യയില്‍ വിഭാഗീയത സൃഷ്ടിക്കുകയാണ് മോദിയെന്നും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് ശ്രമമെന്ന് രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്ലീം ജനത ഭയക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നേട്ടങ്ങള്‍ കൊയ്യുകയാണ്. രാജ്യത്തെ യഥാര്‍ഥ പൗരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ കഷ്ടത്തിലാക്കും.

ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം സമ്പദ്വ്യവസ്ഥയിലുണ്ടായ തിരിച്ചടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ നീക്കങ്ങള്‍ എന്നും ലേഖനം വിശദീകരിക്കുന്നു. മാസികയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.