ആര്‍മി ക്യാന്റീനില്‍ നിന്ന് വാങ്ങിയ മദ്യം മറിച്ചു വിറ്റാല്‍ നടപടിയെടുക്കുമെന്ന് കരസേനാ മേധാവി

സൈനിക ക്യാന്റീനുകളില് നിന്ന് വാങ്ങുന്ന മദ്യം മറിച്ചു വിറ്റാല് നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ബിപിന് റാവത്ത്. അച്ചടക്ക ലംഘനം നടത്തുന്ന സേനാംഗങ്ങള് കര്ശന നടപടികള് നേരിടുമെന്ന് റാവത്ത് പറഞ്ഞു. കരസേനയിലെ അഴിമതികള് ഇല്ലാതാക്കാന് 37 നിര്ദേശങ്ങളും റാവത്ത് നല്കി.
 | 

ആര്‍മി ക്യാന്റീനില്‍ നിന്ന് വാങ്ങിയ മദ്യം മറിച്ചു വിറ്റാല്‍ നടപടിയെടുക്കുമെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: സൈനിക ക്യാന്റീനുകളില്‍ നിന്ന് വാങ്ങുന്ന മദ്യം മറിച്ചു വിറ്റാല്‍ നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. അച്ചടക്ക ലംഘനം നടത്തുന്ന സേനാംഗങ്ങള്‍ കര്‍ശന നടപടികള്‍ നേരിടുമെന്ന് റാവത്ത് പറഞ്ഞു. കരസേനയിലെ അഴിമതികള്‍ ഇല്ലാതാക്കാന്‍ 37 നിര്‍ദേശങ്ങളും റാവത്ത് നല്‍കി.

പ്രമോഷനും മറ്റുമായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ സേവിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. അഴിമതിക്ക് ശ്രമിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പട്ടാള ക്യാമ്പുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്നും കരസേനാ മേധാവി ആവശ്യപ്പെട്ടു.

സൈനികര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ സേനയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും റാവത്ത് പറഞ്ഞു.