ഇന്ത്യയിലെ ആദ്യത്തെ മാരുതികാർ കട്ടപ്പുറത്ത്

ഹർപാൽ സിംഗിനും ഭാര്യ ഗുൽഷൻബീറിനും ഒരു കാലത്ത് താരമൂല്യം ഉണ്ടാക്കിക്കൊടുത്തത് ഒരു മാരുതി 800 കാറാണ്. ഇന്ത്യൻ തെരുവുകളിൽ ആദ്യം ഓടിയ മാരുതി 800 ന്റെ ഉടമകൾ ഇവരാണ്. എന്നാൽ ഇന്ന് ഇത് ആർക്കും വേണ്ടാതെ ആക്രി സാധനങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്.
 | 

ഇന്ത്യയിലെ ആദ്യത്തെ മാരുതികാർ കട്ടപ്പുറത്ത്
ന്യൂഡൽഹി: ഹർപാൽ സിംഗിനും ഭാര്യ ഗുൽഷൻബീറിനും ഒരു കാലത്ത് താരമൂല്യം ഉണ്ടാക്കിക്കൊടുത്തത് ഒരു മാരുതി 800 കാറാണ്. ഇന്ത്യൻ തെരുവുകളിൽ ആദ്യം ഓടിയ മാരുതി 800 ന്റെ ഉടമകൾ ഇവരാണ്. എന്നാൽ ഇന്ന് ഇത് ആർക്കും വേണ്ടാതെ ആക്രി സാധനങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. ഒരു കാലത്ത് രാജകീയ പ്രൗഢിയോടെ വാണിരുന്ന ഈ കാർ സിംഗിന്റെയും ഭാര്യയുടെയും മരണത്തോടെ ഡൽഹിയിലെ അവരുടെ വസതിയായ ഗ്രീൻ പാർക്ക് റസിഡൻസിന് പുറത്ത് ആരാലും ശ്രദ്ധിക്കാതെ തുരുമ്പെടുത്ത് കിടക്കുകയാണ്.

2010 ൽ ഹർപാൽ സിങ് മരിച്ചതോടെയാണ് കാർ ആർക്കും വേണ്ടാതായത്. രണ്ട് വർഷത്തിന് ശേഷം ഭാര്യയും വിടവാങ്ങിയതോടെ ഇവർ താമസിച്ചിരുന്ന വീട് പൂട്ടിയിട്ടു. അവരുടെ രണ്ട് പെൺമക്കൾ ഭർത്താക്കൻമാരോടൊപ്പം ഡൽഹിയിൽ തന്നെ മറ്റ് രണ്ടിടങ്ങളിൽ താമസിക്കുന്നു. അമ്മയുടെ മരണശേഷവും കുടുംബാംഗങ്ങൾ വീട്ടിലെത്തി ഈ കാറിൽ സഞ്ചരിച്ചിരുന്നതായി മൂത്ത മരുമകൻ 65 കാരനായ തെജീന്ദർ അലുവാലിയ പറയുന്നു. എന്നാൽ ഒന്നരക്കൊല്ലമായി ഇതും ചെയ്യുന്നില്ല.

ഇന്ത്യയിലെ ആദ്യത്തെ മാരുതികാർ കട്ടപ്പുറത്ത്

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 1983 ഡിസംബർ 14ന് ഈ കാറിന്റെ താക്കോൽദാനം നടത്തിയത്. ഇന്ദിരാഗാന്ധിയിൽ നിന്ന് കാറിന്റെ താക്കോൽ ഏറ്റുവാങ്ങിയ ദിവസം വൻ ആഘോഷങ്ങളായിരുന്നു ഹർപാലിന്റെ ഗ്രാമത്തിൽ. രാജീവ് ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ എയർലൈൻസിൽ പ്രവർത്തിച്ചിരുന്ന സിംഗുമായി വളരെ അടുത്ത ബന്ധമായിരുന്നു അന്ന് ഒന്നിച്ച് ജോലി ചെയ്തിരുന്ന രാജീവിന് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് ആദ്യ ആളിനെ തെരഞ്ഞെടുത്തത്.

ഇന്ത്യയിലെ ആദ്യത്തെ മാരുതികാർ കട്ടപ്പുറത്ത്

കാർ ലഭിച്ച് പിറ്റേദിവസം തേജീന്ദറിന്റെ നാടായ മീററ്റിലേക്ക് അച്ഛനും അമ്മയും മക്കളും കൂടി കാറിൽ യാത്രതിരിച്ചു. വഴിയിലെങ്ങും നൂറ് കണക്കിന് പേരാണ് കാറ് കാണാൻ ഓടിക്കൂടിയതെന്നും മരുമകൻ തെജീന്ദർ പറയുന്നു. കാറിന്റെ ഇന്നത്തെ അവസ്ഥയിൽ തങ്ങൾക്കും ഏറെ ദുഃഖമുണ്ട്. പാരിസ്ഥിതിക നിയമങ്ങൾ കാരണം തങ്ങൾക്കും ഇത് ഓടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹർപാലിനുണ്ടായിരുന്ന ഫിയറ്റ് കാർ വിറ്റശേഷമാണ് ഇത് വാങ്ങിയത്. ഭാര്യയ്‌ക്കൊപ്പം പിന്നീട് എവിടെയും ഇതിൽ തന്നെയായിരുന്നു യാത്ര. ജീവിതകാലം മുഴുവൻ അദ്ദേഹം ഇതോടിച്ചു. മാരുതിയുടെ സെൻ വിപണിയിലെത്തിയപ്പോൾ അത് വാങ്ങാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും സിംഗ് തയാറായില്ല. ആദ്യകാലത്ത് എട്ട് പേര് വരെ കാറിൽ യാത്ര ചെയ്യുമായിരുന്നു. ഈ ചെറിയ കാറിന് ഇത്രയും പേരെ എങ്ങനെ ഉൾക്കൊളളാനാകുന്നുവെന്നത് തങ്ങൾക്ക് ഏറെ അതഭുതമായിരുന്നെന്നും തെജീന്ദർ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ മാരുതികാർ കട്ടപ്പുറത്ത്

മാരുതിയുടെ ഈ ബ്രാൻഡിന്റെ 25-ാം വാർഷികാഘോഷങ്ങളിൽ ഈ കാറിനെ വിശിഷ്ടാതിഥിയായി കൊണ്ടുപോയിരുന്നു. 2008ലായിരുന്നു ആഘോഷങ്ങൾ. എന്നാൽ ഈ ആദ്യത്തെ കൺമണിയോട് പിന്നീട് അവർ യാതൊരു അനുകമ്പയും കാട്ടിയില്ല. ഈ ചരിത്ര വസ്തുവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പലവട്ടം തങ്ങൾ അവർക്കെഴുതിയെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ മാരുതികാർ കട്ടപ്പുറത്ത്
എന്നാൽ ഇത് തങ്ങൾക്കും വളരെ പ്രാധാന്യമുളളതാണെന്നാണ് കമ്പനി അധികൃതരുടെ വാദം. ഹർപാൽ സിംഗ് ഈ കാർ വളരെ നന്നായി കൊണ്ടുനടന്നു. ഇത് തിരിച്ചെടുക്കണമെന്നാണ് കുടുംബാംഗങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നതെങ്കിൽ ചർച്ചകൾക്ക് തങ്ങൾ തയാറാണെന്നും കമ്പനി വക്താവ് വ്യക്തമാക്കി.