കേന്ദ്ര സർക്കാർ ശ്രീരാമ ഭക്തരെന്ന് നിതിൻ ഗഡ്കരി

രാമന്റെ ഭക്തരാണ് ബിജെപി സർക്കാരെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. രാമന്റെ സ്തുതി ഗീതങ്ങൾ ദിവസവും ഉരുവിടുന്നവരാണ് തങ്ങളെന്നും ഗഡ്കരി പറഞ്ഞു. അയോദ്ധ്യയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
 | 

കേന്ദ്ര സർക്കാർ ശ്രീരാമ ഭക്തരെന്ന് നിതിൻ ഗഡ്കരി

ഫൈസാബാദ്: രാമന്റെ ഭക്തരാണ് ബിജെപി സർക്കാരെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രാമന്റെ സ്തുതി ഗീതങ്ങൾ ദിവസവും ഉരുവിടുന്നവരാണ് തങ്ങളെന്നും ഗഡ്കരി പറഞ്ഞു. അയോദ്ധ്യയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ശ്രീരാമന്റെ ജന്മദേശമായ അയോദ്ധ്യയും രാമ പത്‌നി സീതയുട ജന്മ ഭൂമിയായ നേപ്പാളിലെ ജാനക്പൂരുമായി ബന്ധപ്പെടുത്തുന്ന റോഡ് പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ഗഡ്കരി പറഞ്ഞു. റോഡിന് രാം ജാനകി മാർഗ് എന്നാകും പേര് നൽകുക. ഇതിനായി 2,000 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

ബിജെപി നേതാക്കൾ ഹിന്ദു അജണ്ടകളുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന നിർദ്ദേശം പാർട്ടി അടുത്തിടെ മുന്നോട്ട് വെച്ചിരുന്നു. ഹിന്ദു മതത്തെ സംരക്ഷിക്കാൻ ഹൈന്ദവ സ്ത്രീകൾ നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവന ഏറെ വിവാദമായതിനേത്തുടർന്നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് ഗഡ്കരി തുടക്കമിട്ടിരിക്കുന്നത്.