ഇത് നോക്കിയ 3310യുടെ അപരന്‍; വില വെറും 799 രൂപ

നോക്കിയ പഴയ സൂപ്പര്ഹിറ്റ് മോഡലായ 3310 പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചപ്പോള് ഏറെ ആകാംക്ഷയോടെയാണ് ഉപഭോക്താക്കള് കാത്തിരുന്നത്. 3310 രൂപയ്ക്കാണ് ഈ മോഡല് ഇന്ത്യയില് കമ്പനി ലഭ്യമാക്കിയത്. 2 മെഗാപിക്സല് ക്യാമറ, 2.4 ഇഞ്ച് കളര് ഡിസ്പ്ലേ, മൈക്രോ യുഎസ്ബി എന്നിവയുമായി രംഗത്തെത്തിയ 3310വിനെ മലര്ത്തിയടിക്കാന് ഗോദയില് പുതിയൊരു അവതാരം എത്തിയിരിക്കുന്നു.
 | 

ഇത് നോക്കിയ 3310യുടെ അപരന്‍; വില വെറും 799 രൂപ

നോക്കിയ പഴയ സൂപ്പര്‍ഹിറ്റ് മോഡലായ 3310 പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചപ്പോള്‍ ഏറെ ആകാംക്ഷയോടെയാണ് ഉപഭോക്താക്കള്‍ കാത്തിരുന്നത്. 3310 രൂപയ്ക്കാണ് ഈ മോഡല്‍ ഇന്ത്യയില്‍ കമ്പനി ലഭ്യമാക്കിയത്. 2 മെഗാപിക്‌സല്‍ ക്യാമറ, 2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, മൈക്രോ യുഎസ്ബി എന്നിവയുമായി രംഗത്തെത്തിയ 3310വിനെ മലര്‍ത്തിയടിക്കാന്‍ ഗോദയില്‍ പുതിയൊരു അവതാരം എത്തിയിരിക്കുന്നു.

ഡരാഗോ എന്ന കമ്പനി അവതരിപ്പിച്ച ഫീച്ചര്‍ ഫോണാണ് നോക്കിയയുടെ വില്ലന്‍. കണ്ടാല്‍ 3310 പോലെ തന്നയുള്ള ഫോണിന്റെ വിലയാണ് ഏറ്റവും ആകര്‍ഷകം. വെറും 799 രൂപ മാത്രമാണ് ഇതിന്റെ വില. 1.77 ഇഞ്ച് ഡിസ്‌പ്ലേ, 1 എംബി റാം, 8 ജിബി സ്‌റ്റോറേജ്, 0.3 മെഗാപിക്‌സല്‍ ക്യാമറ, മൈക്രോ യുഎസ്ബി എന്നിവയുമായാണ് ഈ അപരന്‍ കളംപിടിക്കാന്‍ എത്തുന്നത്. നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഫോണ്‍ ലഭിക്കും.