വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് വാലന്റൈന്‍ ദിന സന്ദേശം അയച്ച് ജിയോ

വോഡഫോണ്, ഐഡിയ, എയര്ടെല് എന്നിവയ്ക്ക് വാലന്റൈന്സ് ഡേ ആശംസകളുമായി റിലയന്സ് ജിയോ. ട്വിറ്ററിലാണ് ജിയോ മറ്റു കമ്പനികള്ക്ക് വാലന്റൈന് ദിനം ആശംസിച്ചത്. സെപ്റ്റംബറില് ലോഞ്ച് ചെയ്തതു മുതല് എതിരാളികളായ മറ്റു കമ്പനികളുമായി അത്ര നല്ല ബന്ധമല്ല ജിയോ പുലര്ത്തിവരുന്നത്. സൗജന്യ 4ജി ഇന്റര്നെറ്റും അണ്ലിമിറ്റഡ് കോളുകളും നല്കുന്ന ജിയോ മറ്റ് സേവനദാതാക്കള്ക്ക് വന് പ്രഹരമാണ് വിപണിയില് നല്കിയത്.
 | 

വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് വാലന്റൈന്‍ ദിന സന്ദേശം അയച്ച് ജിയോ

ന്യൂഡല്‍ഹി: വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് വാലന്റൈന്‍സ് ഡേ ആശംസകളുമായി റിലയന്‍സ് ജിയോ. ട്വിറ്ററിലാണ് ജിയോ മറ്റു കമ്പനികള്‍ക്ക് വാലന്റൈന്‍ ദിനം ആശംസിച്ചത്. സെപ്റ്റംബറില്‍ ലോഞ്ച് ചെയ്തതു മുതല്‍ എതിരാളികളായ മറ്റു കമ്പനികളുമായി അത്ര നല്ല ബന്ധമല്ല ജിയോ പുലര്‍ത്തിവരുന്നത്. സൗജന്യ 4ജി ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന ജിയോ മറ്റ് സേവനദാതാക്കള്‍ക്ക് വന്‍ പ്രഹരമാണ് വിപണിയില്‍ നല്‍കിയത്.

ആദ്യം അവതരിപ്പിച്ച വെല്‍ക്കം ഓഫര്‍ പിന്നീട് ഹാപ്പി ന്യൂഇയര്‍ ഓഫര്‍ എന്ന പേരില്‍ ദീര്‍ഘിപ്പിച്ചതോടെ മറ്റു കമ്പനികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അടിതെറ്റിയിരുന്നു. പിടിച്ചു നില്‍ക്കാന്‍ ഒട്ടേറെ സൗജന്യ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടും തങ്ങളുടെ ഉപയോക്താക്കള്‍ ജിയോയിലേക്ക് ഒഴുകുന്നത് തടയാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. അതിനിടയിലാണ് പരിഹാസവുമായി ജിയോയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ രംഗത്തെത്തിയിരിക്കുന്നത്.

ജിയോക്കെതിരെ ട്രായിയെയും കോടതിയെയും സമീപിച്ചെങ്കിലും അതുകൊണ്ടും പ്രയോജനമുണ്ടായില്ല. സൗജന്യ ഓഫറുകള്‍ നിയമവിരുദ്ധമാണെന്നാരോപിച്ചാണ് ടെലികോം ട്രൈബ്യൂണലിനെ കമ്പനികള്‍ സമീപിച്ചത്. ജിയോക്കെതിരെ പരാതിയുമായു എയര്‍ടെല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ വരെ സമീപിച്ചു. ജിയോ തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ വോഡഫോണും ഐഡിയയും ലയിക്കാന്‍ പദ്ധതിയിടുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ കേട്ട വാര്‍ത്ത.