തൂത്തുക്കുടി പോലീസ് വെടിവെപ്പ് സിബിഐ അന്വേഷിക്കും

തൂത്തുക്കുടി സ്റ്റെര്ലൈറ്റ് ഫാക്ടറിക്കെതിരെ സമരം നടത്തിയവര്ക്കെതിരെ പോലീസ് വെടിവെപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കും. മദ്രാസ് ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
 | 

തൂത്തുക്കുടി പോലീസ് വെടിവെപ്പ് സിബിഐ അന്വേഷിക്കും

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെ സമരം നടത്തിയവര്‍ക്കെതിരെ പോലീസ് വെടിവെപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കും. മദ്രാസ് ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ മെയ് 22 ന് നടന്ന പോലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. വെടിവെയ്പിന് ഉത്തരവിട്ടതും സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തതും ദേശീയ സുരക്ഷാ നിയമവും ക്രിമിനല്‍ നിയമവും അനുസരിച്ചാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചെങ്കിലും സിബിഐ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സി.ടി. സെല്‍വം, എ.എം.ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

തൂത്തുക്കുടിയിലെ ചെമ്പ് ഉത്പാദന ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മാല്യന്യം പരിസരവാസികളുടെ ജീവിതം ദുര്‍ഘടമാക്കിയതോടെ ആരംഭിച്ച സമരം വലിയ പ്രക്ഷോഭമായി വളരുകയായിരുന്നു. രണ്ടായിരത്തോളം വരുന്ന സമര പ്രവര്‍ത്തകര്‍ ഫാക്ടറിയിലേക്ക് മാര്‍ച്ച് ചെയ്തു. എന്നാല്‍ മാര്‍ച്ച് തടഞ്ഞ പോലീസ് സമരപ്രവര്‍ത്തകര്‍ക്കെതിരെ വെടിവെക്കുകയായിരുന്നു. സമരം പ്രവര്‍ത്തകര്‍ ആക്രമണം തടയാന്‍ കഴിയാതെ വന്നതോടെയാണ് വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.