നാല് കയ്യും നാല് കാലുമായി കുഞ്ഞ്; ബ്രഹ്മാവിന്റെ മകനെന്ന് നാട്ടുകാർ

നാല് കയ്യും നാല് കാലും എന്ന അപൂർവ്വതകളുമായി ഒരാൺ കുഞ്ഞ് പിറന്നു. പശ്ചിമബംഗാളിലെ ബാരുയ്പൂർ ഗ്രാമവാസികളായ ദമ്പതികൾക്കാണ് അസാധാരണമായ ശരീരപ്രകൃതിയോടെ കുഞ്ഞ് ജനിച്ചത്.
 | 
നാല് കയ്യും നാല് കാലുമായി കുഞ്ഞ്; ബ്രഹ്മാവിന്റെ മകനെന്ന് നാട്ടുകാർ

 

കൊൽക്കത്ത: നാല് കയ്യും നാല് കാലും എന്ന അപൂർവ്വതകളുമായി ഒരാൺ കുഞ്ഞ് പിറന്നു. പശ്ചിമബംഗാളിലെ ബാരുയ്പൂർ ഗ്രാമവാസികളായ ദമ്പതികൾക്കാണ് അസാധാരണമായ ശരീരപ്രകൃതിയോടെ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വാർത്തയും ചിത്രങ്ങളും പുറത്ത് വന്നതോടെ കുഞ്ഞിനെ കാണുന്നതിനായി ആയിരങ്ങളാണ് ഇവിടേയ്ക്ക് പ്രവഹിക്കുന്നത്. സമീപ ഗ്രാമങ്ങളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നു പോലും നിരവധി പേരാണ് ബാരുയ്പൂരിലേക്ക് എത്തുന്നത്.

ഹിന്ദു വിശ്വാസമനുസരിച്ച് ബ്രഹ്മാവിന്റെ അവതാരമാണെന്നും ദൈവത്തിന്റെ മകനാണെന്നെല്ലാമാണ് ഈ കുഞ്ഞിനെ ആളുകൾ വിശേഷിപ്പിക്കുന്നത്. ഇതിനെ ജനിതക വൈകല്യമെന്നാണോ ദൈവീക അവതാരമെന്നാണോ വിശേഷിപ്പിക്കേണ്ടതെന്നറിയാതെ കുഴങ്ങുകയാണ് ചിലർ. അതെന്തു തന്നെയായാലും മാതാപിതാക്കളും ബന്ധുക്കളും ബ്രഹ്മാവിന്റെ മകനായാണ് കുഞ്ഞിനെ കാണുന്നത്. ആശുപത്രിയിലെ ഡോക്ടർമാർ ഇതിനെ വൈകൃതം എന്നാണ് വിശേഷിപ്പിച്ചതെങ്കിലും കുട്ടിയെ കണ്ട മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വലിയ സന്തോഷമായിരുന്നു എന്നാണ് റിപ്പോർട്ട്. അത്ഭുത ജനനം എന്നാണവർ കുഞ്ഞിന്റെ ജനനത്തെ വിശേഷിപ്പിച്ചതത്രേ.

ഇതിനെല്ലാമിടയിൽ നട്ടം തിരിയുന്നത് ഇവിടുത്തെ പോലീസുകാരാണ്. കുഞ്ഞിനെ കാണാനെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ചില്ലറ പാടൊന്നുമല്ല പോലീസുകാർ അനുഭവിക്കുന്നതെന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രാർത്ഥനകളും നിലവിളികളുമായി ആയിരക്കണക്കിനാളുകളാണ് ഇവിടുത്തെ തെരുവുകളിൽ നിറയുന്നത്. തമിഴ്‌നാട്ടിൽ മുൻപ് സമാന വൈകല്യവുമായി പിറന്ന പെൺകുഞ്ഞ് ദിവസങ്ങൾക്കം മരിച്ചിരുന്നു. പാരസിറ്റിക് ട്വിൻസ് എന്നാണ് ഡോക്ടർമാർ ഇൗ അവസ്ഥയ്ക്ക് പറയുന്നത്.