മുടി തീറ്റ പതിവാക്കിയ പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുത്തു

സ്വന്തം മുടി തിന്നുന്നത് ശീലമാക്കിയ പതിമൂന്നുകാരിയുടെ ആമാശയം മുടി നിറഞ്ഞ് ബ്ലോക്കായി. ഇത് നീക്കം ചെയ്യാന് ശസ്ത്രക്രിയ വേണ്ടി വന്നു. ചെന്നൈ ശ്രീ രാമചന്ദ്രാ മെഡിക്കല് സെന്ററിലാണ് ഭിന്നശേഷിയുള്ള കുട്ടിയുടെ വയറിനുള്ളില് കുരുങ്ങിയ മുടി നീക്കം ചെയ്തത്. ബുധനാഴ്ച ആയിരുന്നു ശസ്ത്രക്രിയ
 | 

മുടി തീറ്റ പതിവാക്കിയ പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുത്തു

ചെന്നൈ: സ്വന്തം മുടി തിന്നുന്നത് ശീലമാക്കിയ പതിമൂന്നുകാരിയുടെ ആമാശയം മുടി നിറഞ്ഞ് ബ്ലോക്കായി. ഇത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണ്ടി വന്നു. ചെന്നൈ ശ്രീ രാമചന്ദ്രാ മെഡിക്കല്‍ സെന്ററിലാണ് ഭിന്നശേഷിയുള്ള കുട്ടിയുടെ വയറിനുള്ളില്‍ കുരുങ്ങിയ മുടി നീക്കം ചെയ്തത്. ബുധനാഴ്ച ആയിരുന്നു ശസ്ത്രക്രിയ.

ഭക്ഷണം കഴിക്കുന്നില്ല, തൂക്കവും കുറയുന്നു എന്നകാരണത്താലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശപ്പിച്ചത്. അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ എന്‍ഡോസ്‌കോപി നടത്തിയപ്പോഴാണ് വയറ്റില്‍ മുടി കെട്ടിക്കിടക്കുന്നത് കണ്ടെത്തിയത്.

മുടി തീറ്റ പതിവാക്കിയ പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുത്തു

പെണ്‍കുട്ടിയില്‍ ട്രൈകോഫാഗിയ എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. സ്വന്തം മുടി കഴിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇത്തരത്തിലുള്ള കേസുകള്‍ അപൂര്‍വ്വമാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പ്രകാശ് അഭിപ്രായപ്പെടുന്നു.

സെറിബ്രല്‍ പാള്‍സി എന്ന വൈകല്യമുള്ള കുട്ടി വര്‍ഷങ്ങളായി മുടി തിന്നുന്ന ശീലത്തിന് അടിമയായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഇതേക്കുറിച്ച് അറിയുമായിരുന്നില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ജനുവരി ആദ്യം പഞ്ചാബില്‍ ഒരു പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് ഒരു കിലോയോളം തലമുടിയായിരുന്നു.