പ്രവാസികള്‍ക്ക് മടങ്ങാനുള്ള ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു; നിരക്കുകള്‍ കാണാം

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കുകള് തീരുമാനിച്ചു.
 | 
പ്രവാസികള്‍ക്ക് മടങ്ങാനുള്ള ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു; നിരക്കുകള്‍ കാണാം

ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങാനുള്ള നിരക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് നിരക്ക്. ദോഹയില്‍ നിന്ന് 16,000 രൂപയും ബഹറിനില്‍ നിന്ന് 17,000 രൂപയും ഈടാക്കും.

എയര്‍ ഇന്ത്യയാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്കായി സര്‍വീസ് നടത്തുക. അമേരിക്കയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് ടിക്കറ്റിനായി നല്‍കേണ്ടി വരുന്നത്. ലണ്ടനില്‍ നിന്നുള്ള യാത്രയ്ക്ക് 50,000 രൂപ നല്‍കണം. ആദ്യത്തെ ആഴ്ചയില്‍ 15,000 പേരെ രാജ്യത്തെത്തിക്കാനാണ് പദ്ധതി. നാവിക സേനയുടെ രണ്ടു കപ്പലുകള്‍ മാലിദ്വീപിലേയ്ക്കും ഒരു കപ്പല്‍ ദുബായിലേയ്ക്കും പുറപ്പെട്ടു.

അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കോഴിക്കോട് എന്നിവയാണ് കേരളത്തിലേക്ക് ആദ്യമെത്തുന്ന വിമാന സര്‍വീസുകള്‍. ഇവ വ്യാഴാഴ്ച എത്തും. 10 സംസ്ഥാനങ്ങളിലേയ്ക്കായി 64 സര്‍വീസുകളാണ് നടത്തുന്നത്. അമേരിക്കയില്‍നിന്ന് ആറ് വിമാനങ്ങളിലും ബ്രിട്ടനില്‍നിന്ന് ഏഴ് വിമാനങ്ങളിലും പ്രവാസികളെ എത്തിക്കും.

ടിക്കറ്റ് നിരക്കുകള്‍ കാണാം

അബുദാബി-കൊച്ചി: 15000
ദുബായ്-കൊച്ചി: 15000
ദോഹ-കൊച്ചി: 16000
ബഹറിന്‍-കൊച്ചി: 17000
മസ്‌കറ്റ്-കൊച്ചി: 14000
ദോഹ-തിരുവനന്തപുരം: 17000
ക്വാലാലംപൂര്‍-കൊച്ചി: 15000
ബഹറിന്‍-കോഴിക്കോട്: 16000
കുവൈറ്റ്-കോഴിക്കോട്: 19000