ഇന്ത്യയില്‍ തീവ്രവാദം വളരുന്നത് കടുവ ദേശീയ മൃഗമായതിനാലെന്ന് പേജാവര്‍ മഠത്തിലെ സന്യാസി

മംഗളൂരു: ഇന്ത്യയില് തീവ്രവാദം വളരുന്നത് ദേശീയ മൃഗം കടുവ ആയതിനാലാണെന്ന് ഉടുപ്പിയിലെ പേജാവര് മഠത്തിലെ സന്യാസി വിശ്വേശ തീര്ത്ഥ സ്വാമി. സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും ചിഹ്നമായ പശുവിനെയായിരുന്നു നാം ദേശീയ മൃഗമാക്കിയിരുന്നതെങ്കില് രാജ്യത്ത് ഒരു തീവ്രവാദി പോലും ഉണ്ടാകില്ലായിരുന്നുവെന്നും സ്വാമി പറഞ്ഞു. ഉടുപ്പിയില് സന്ത സമാഗമം എന്ന സന്യാസിമാരുടെ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു വിശ്വേശ തീര്ത്ഥ. ഗോവധം ഇന്ത്യയില് പൂര്ണ്ണമായും നിരോധിക്കാന് കേന്ദ്രസര്ക്കാര് നിയമം കൊണ്ടുവരാന് ശ്രമിക്കണം. ഗംഗാ ശുചീകരണം ജനങ്ങള് മുദ്രാവാക്യമായി ഏറ്റെടുക്കണം. ഏകീകൃത സിവില് കോഡ് രാജ്യത്ത്
 | 
ഇന്ത്യയില്‍ തീവ്രവാദം വളരുന്നത് കടുവ ദേശീയ മൃഗമായതിനാലെന്ന് പേജാവര്‍ മഠത്തിലെ സന്യാസി

മംഗളൂരു: ഇന്ത്യയില്‍ തീവ്രവാദം വളരുന്നത് ദേശീയ മൃഗം കടുവ ആയതിനാലാണെന്ന് ഉടുപ്പിയിലെ പേജാവര്‍ മഠത്തിലെ സന്യാസി വിശ്വേശ തീര്‍ത്ഥ സ്വാമി. സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും ചിഹ്നമായ പശുവിനെയായിരുന്നു നാം ദേശീയ മൃഗമാക്കിയിരുന്നതെങ്കില്‍ രാജ്യത്ത് ഒരു തീവ്രവാദി പോലും ഉണ്ടാകില്ലായിരുന്നുവെന്നും സ്വാമി പറഞ്ഞു. ഉടുപ്പിയില്‍ സന്ത സമാഗമം എന്ന സന്യാസിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിശ്വേശ തീര്‍ത്ഥ.

ഗോവധം ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കണം. ഗംഗാ ശുചീകരണം ജനങ്ങള്‍ മുദ്രാവാക്യമായി ഏറ്റെടുക്കണം. ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്നും വിശ്വേശ തീര്‍ത്ഥ ആവശ്യപ്പെട്ടു. ജനങ്ങളുടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണശീലമാണ് ആഗോള താപനത്തിന് കാരണമാകുന്നതെന്നായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്ത ബാബാ രാംദേവ് പറഞ്ഞത്.

ഗോവധത്തിനെതിരായ നിയമം യാഥാര്‍ത്ഥ്യമാകണം. ബാബറിന്റെയും ഔറംഗസേബിന്റെയും അക്ബറിന്റെയും കാലത്ത് ഗോവധ നിരോധനം നിലവിലുണ്ടായിരുന്നു. ബിഫ് കഴിക്കുന്നത് ഒഴിവാക്കണമെന്നും രാംദേവ് പറഞ്ഞു.