ചെന്നൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി സര്‍ക്കാര്‍

ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ 250 കോടി രൂപയുടെ സ്വത്തുക്കള് കൂടി കണ്ടുകെട്ടി തമിഴ്നാട് സര്ക്കാര്.
 | 
ചെന്നൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി സര്‍ക്കാര്‍

ചെന്നൈ: ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ 250 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ജയില്‍ മോചിതയായി ചെന്നൈയില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് എഐഎഡിഎംകെ സര്‍ക്കാരിന്റെ നടപടി. കാഞ്ചീപുരത്തെ 144 ഏക്കര്‍ ഫാം ഹൗസ്, ചെന്നൈ അതിര്‍ത്തിയിലെ 14 ഏക്കര്‍ ഭൂമി, മൂന്ന് വസതികള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.

ബിനാമി പേരില്‍ വാങ്ങിയിരുന്ന സ്വത്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇളവരശിയുടേയും സുധാകരന്റെയും ഉടമസ്ഥതയിലുള്ള മെഡോ അഗ്രോ ഫാമുകള്‍, സിഗ്‌നോറ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കടലാസ് കമ്പനിയുടെ പേരിലുള്ള സ്വത്തുക്കള്‍ എന്നിവയാണ് ഇവ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.

ബംഗളൂരുവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 21 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ജയലളിത ചെന്നൈയില്‍ എത്തിയത്. 62 സ്ഥലങ്ങളില്‍ ഇവര്‍ക്ക് സ്വീകരണം ഒരുക്കിയിരുന്നു.