മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോയ ട്രെയിന്‍ എത്തിയത് ഒഡിഷയില്‍; അന്തംവിട്ട് യാത്രക്കാര്‍

മുംബൈയില് നിന്ന് ഉത്തര്പ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിന് എത്തിയത് ഒഡിഷയില്.
 | 
മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോയ ട്രെയിന്‍ എത്തിയത് ഒഡിഷയില്‍; അന്തംവിട്ട് യാത്രക്കാര്‍

മുംബൈ: മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡിഷയില്‍. മഹാരാഷ്ട്രയിലെ വസായ് റോഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ ട്രെയിന്‍ വഴിതെറ്റി ഒടുവില്‍ റൂര്‍ക്കലയിലാണ് എത്തിയത്. ഇവിടെയയെത്തിയ ശേഷമാണ് യാത്രക്കാര്‍ക്കും ട്രെയിന് വഴിതെറ്റിയെന്ന് വ്യക്തമായത്.

മഹാരാഷ്ട്രയിലെ വസായ് റോഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ ട്രെയിനാണ് വഴിതെറ്റിയയത്. ഒന്ന് ഉറങ്ങിയെണീറ്റപ്പോഴാണ് സ്വന്തം നാട്ടില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെയാണ് തങ്ങള്‍ ഉള്ളതെന്ന് യാത്രക്കാര്‍ മനസിലാക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ തന്നെ ആശങ്കയില്‍ തുടരുന്ന ഇവരെ ഗോരഖ്പൂരിലേക്ക് തിരികെയെത്തിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

റൂട്ടില്‍ തിരക്ക് വര്‍ദ്ധിച്ചത് കാരണം ട്രെയിന്‍ വഴിതിരിച്ചു വിട്ടതാണെന്നാണ് വെസ്റ്റേണ്‍ റെയില്‍വേ നല്‍കുന്ന വിശദീകരണം. ട്രെയിന്‍ 30 മണിക്കൂറോളം സഞ്ചരിച്ചാണ് തെറ്റായ ലക്ഷ്യസ്ഥാനത്ത് എത്തിയതെന്നതാണ് വിചിത്രം.