ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്റെ കാറിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് ആരോപണം

ത്രിപുര കോണ്ഗ്രസ് അധ്യക്ഷന് പിജുഷ് ബിസ്വാസിന്റെ കാറിന് നേരെ ആക്രമണം.
 | 
ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്റെ കാറിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് ആരോപണം

അഗര്‍ത്തല: ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിസ്വാസിന്റെ കാറിന് നേരെ ആക്രമണം. ഇന്ന് രാവിലെയാണ് ബിസ്വാസിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. പോലീസ് എത്തിയാണ് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അഗര്‍ത്തലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബിശാല്‍ഗഡ് എന്ന സ്ഥലത്തെ കോണ്‍ഗ്രസ് ഫീല്‍ഡി ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ബിസ്വാസ് ഇവിടെയെത്തിയത്. ആക്രമണത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു പോലീസുകാരനും പരിക്കേറ്റു.

ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സംഭവത്തില്‍ ബിസ്വാസ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.