ഒടുവില്‍ ശശി തരൂരിനും അക്ഷരപ്പിശക്! ആഘോഷമാക്കി സോഷ്യല്‍ മീഡിയ

കടുകട്ടി ഇംഗ്ലീഷ് പദങ്ങള് ഉപയോഗിച്ച് ട്വീറ്റുകള് ചെയ്യുന്ന ശശി തരൂരിനെ സോഷ്യല് മീഡിയക്ക് വലിയ ഇഷ്ടമാണ്. തരൂരിയന് പ്രയോഗങ്ങളുടെ അര്ത്ഥം മനസിലാക്കണമെങ്കില് ഡിക്ഷണറി തേടിപ്പോകേണ്ടി വരും. പക്ഷേ നാക്കുളുക്കുന്ന ഇംഗ്ലീഷുമായി കളം നിറഞ്ഞു കളിച്ച തരൂരിനും ഒരു അബദ്ധം പറ്റി. എംഇഎസ് കോളേജ് ഓഫ് എന്ജിനീയറിങ് പൂര്വ വിദ്യാര്ഥികളുടെ പരിപാടിയില് സംസാരിച്ചതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് 'അക്ഷരപ്പിശാച്' പണിയൊപ്പിച്ചത്.
 | 
ഒടുവില്‍ ശശി തരൂരിനും അക്ഷരപ്പിശക്! ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: കടുകട്ടി ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിച്ച് ട്വീറ്റുകള്‍ ചെയ്യുന്ന ശശി തരൂരിനെ സോഷ്യല്‍ മീഡിയക്ക് വലിയ ഇഷ്ടമാണ്. തരൂരിയന്‍ പ്രയോഗങ്ങളുടെ അര്‍ത്ഥം മനസിലാക്കണമെങ്കില്‍ ഡിക്ഷണറി തേടിപ്പോകേണ്ടി വരും. പക്ഷേ നാക്കുളുക്കുന്ന ഇംഗ്ലീഷുമായി കളം നിറഞ്ഞു കളിച്ച തരൂരിനും ഒരു അബദ്ധം പറ്റി. എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിങ് പൂര്‍വ വിദ്യാര്‍ഥികളുടെ പരിപാടിയില്‍ സംസാരിച്ചതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ‘അക്ഷരപ്പിശാച്’ പണിയൊപ്പിച്ചത്.

Innovation എന്ന വാക്ക് Innivation എന്നായിരുന്നു തരൂര്‍ ടൈപ്പ് ചെയ്തത്. അക്ഷരത്തെറ്റാണെങ്കിലും തരൂരായതിനാല്‍ ഇനി അറിയപ്പെടാത്ത ഏതെങ്കിലും വാക്കാണോ എന്ന് ഗൂഗിളില്‍ തിരഞ്ഞ ശേഷമാണ് ട്രോളുകളുമായി പലരും രംഗത്തെത്തിയത്. കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ അനായാസം പ്രയോഗിക്കുന്ന തരൂര്‍ ഇത്രയും ലളിതമായ പദം എങ്ങനെയാണ് തെറ്റിച്ചതെന്ന് പലരും ആശ്ചര്യപ്പെടുന്നു. യു.എ.ഇയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്.

തങ്ങളെ വെള്ളം കുടിപ്പിക്കുന്ന തരൂരിനെ ഈ തെറ്റിന്റെ പേരില്‍ ട്രോളാനാണ് സോഷ്യല്‍ മീഡിയയുടെ തീരുമാനം. നിരവധി പേരാണ് ഈ തെറ്റു ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. അങ്ങനെയൊരു വാക്ക് ഉണ്ടായിരിക്കാമെന്നും അല്ലെങ്കില്‍ തരൂര്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നും ചിലര്‍ പറയുന്നു. എന്തായാലും ട്വീറ്റ് തരൂര്‍ ഇതുവരെ തിരുത്തിയിട്ടില്ല. പകരം അത് Innovation എന്ന വാക്കായിരുന്നെന്നും അല്ലെങ്കില്‍ Indovation എന്ന് വായിക്കാമെന്നും മറ്റൊരു ട്വീറ്റ് തരൂര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.