കൽപാക്കം ആണവനിലയത്തിൽ വെടിവെപ്പ്: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കൽപാക്കം ആണവനിലയത്തിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മൂന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് സി.ഐ.എസ്.എഫ് ജവാന്മാർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.30-നായിരുന്നു സംഭവം. കോൺസ്റ്റബിളായ വിജയ് പ്രതാപ് സിംഗ് സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വെടിവെച്ചതിന്റെ കാരണം വ്യക്തമല്ലെന്നും കാഞ്ചിപുരം പോലീസ് സൂപ്രണ്ട് സി.വിജയകുമാർ വ്യക്തമാക്കി.
 | 

കൽപാക്കം ആണവനിലയത്തിൽ വെടിവെപ്പ്: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ചെന്നൈ: കൽപാക്കം ആണവനിലയത്തിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മൂന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് സി.ഐ.എസ്.എഫ് ജവാന്മാർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.30-നായിരുന്നു സംഭവം. കോൺസ്റ്റബിളായ വിജയ് പ്രതാപ് സിംഗ് സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വെടിവെച്ചതിന്റെ കാരണം വ്യക്തമല്ലെന്നും കാഞ്ചിപുരം പോലീസ് സൂപ്രണ്ട് സി.വിജയകുമാർ വ്യക്തമാക്കി.