തന്നെ ബാഹുബലിയാക്കിയ വീഡിയോ പങ്കുവെച്ച് ട്രംപ്; വീഡിയോയില്‍ മോദിയും യശോദ ബെന്നും

ഇന്ത്യന് സന്ദര്ശനം തുടങ്ങുന്നതിന് തൊട്ടു മുന്പായി തന്നെ ബാഹുബലിയായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.
 | 
തന്നെ ബാഹുബലിയാക്കിയ വീഡിയോ പങ്കുവെച്ച് ട്രംപ്; വീഡിയോയില്‍ മോദിയും യശോദ ബെന്നും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങുന്നതിന് തൊട്ടു മുന്‍പായി തന്നെ ബാഹുബലിയായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലിയുടെ തലയ്ക്ക് പകരം ട്രംപിന്റെ തലചേര്‍ത്ത് വെച്ച് എഡിറ്റ് ചെയ്ത വീഡിയോയാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എന്ന പേരില്‍ സോള്‍മീംസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഷെയര്‍ ചെയ്ത് വീഡിയോയാണ് ട്രംപ് പങ്കുവെച്ചത്. ഇന്ത്യയിലെ കൂട്ടുകാര്‍ക്കൊപ്പം എത്തുന്നതിനായി കാത്തിരിക്കുന്നു എന്ന് ട്വീറ്റില്‍ ട്രംപ് കുറിച്ചു. വീഡിയോയില്‍ ട്രപിനെ സ്വീകരിക്കാനായി മോദിയും എത്തുന്നുണ്ട്. എന്നാല്‍ മോദിക്കൊപ്പം ശിവകാമിയായി യശോദ ബെന്നും ഉണ്ടെന്നതാണ് വീഡിയോയുടെ പ്രത്യേകത

വീഡിയോ കാണാം