ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം! സീരിയല്‍ താരത്തിന് പരിക്ക്

ഇന്റിമേറ്റ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ സീരിയല് താരത്തിന് പരിക്കേറ്റു.
 | 
ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം! സീരിയല്‍ താരത്തിന് പരിക്ക്

മുംബൈ: ഇന്റിമേറ്റ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ സീരിയല്‍ താരത്തിന് പരിക്കേറ്റു. ഹിന്ദി സീരിയല്‍ താരം അങ്കിത് രാജിനാണ് പരിക്കേറ്റത്. മേ ഭീ അര്‍ദ്ധാംഗിനി എന്ന സീരിയലിന്റെ സെറ്റില്‍ വെച്ച് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവമുണ്ടായത്. അങ്കിതിനെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സീരിയലില്‍ അധിരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അങ്കിത് ഹീന എന്ന നടിയുമായുള്ള റൊമാന്റിക് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സീന്‍ റിഹേഴ്‌സല്‍ ചെയ്യുന്നതിനിടെ ഒരു ഫോക്കസ് ലൈറ്റ് അങ്കിതിന്റെ കാലില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ കാല്‍ മുട്ടിന് താഴെയായി രണ്ട് തുന്നലുകള്‍ ഇടേണ്ടി വന്നു.

വെള്ളത്തില്‍ വെച്ചായിരുന്നു രംഗം ചിത്രീകരിക്കേണ്ടിയിരുന്നത്. മുറിവില്‍ സ്റ്റിച്ച് ഉള്ളതിനാല്‍ നനയാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെന്നും എന്നാല്‍ വ്യാഴാഴ്ച സംപ്രേഷണം ചെയ്യേണ്ട എപ്പിസോഡിന്റെ ചിത്രീകരണമായിരുന്നതിനാല്‍ മുറിവിന്റെ ഭാഗം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് വീണ്ടും അഭിനയിച്ചുവെന്നും നടന്‍ ടൈംസിനോട് പറഞ്ഞു.